സാക്ഷ്യപത്രം സമര്‍പ്പിക്കണം
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ 60 വയസിനു താഴെയുള്ള വിധവ പെന്‍ഷന്‍ ഗുണഭോക്താക്കളും പുനര്‍വിവാഹിത അല്ല എന്ന സാക്ഷ്യപത്രം 2026 ജനുവരി 15നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2212052.
—
പടയണി വിവരശേഖരണം: ക്ഷേത്ര ഭാരവാഹികള്‍ വിവരങ്ങള്‍ നല്‍കണം
ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന പടയണി ഉത്സവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിറ്റിപിസി) വിവരശേഖരണം നടത്തുന്നു.
പടയണി ആരംഭിക്കുന്ന തീയതി, പ്രധാന പടയണി ദിനങ്ങള്‍, സമയം, പടയണി നടക്കുന്ന കൃത്യമായ സ്ഥലം തുടങ്ങിയ വിവരങ്ങള്‍ പടയണി നടത്തുന്ന ക്ഷേത്ര ഭാരവാഹികള്‍ ഡിസംബര്‍ 31 വൈകിട്ട് അഞ്ചിന് മുമ്പ് ഡിറ്റിപിസി ഓഫീസില്‍ അറിയിക്കണം. ഇമെയില്‍: [email protected] ഫോണ്‍ : 9447709944
മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം
കുടുംബശ്രീ ജില്ലാ മിഷന്‍ സൂക്ഷ്മ സംരംഭ മേഖലയില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു, ബിരുദം യോഗ്യതയുളള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, അയല്‍കൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കളക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസില്‍ 2026 ജനുവരി മൂന്ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോണ്‍ : 0468 2221807, 9746488492.
—
ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി
റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസിലും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒഴിവ് അഞ്ച്. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. 2025 ഒക്ടോബര്‍ 31 ന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ കവിയരുത്. ഓണറേറിയം 10000 രൂപ. റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളില്‍ ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.






























