ക്രൈസ്‌തവർക്കെതിരെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ക്രിസ്‌മസ് ആഘോഷങ്ങൾക്കിടെ രാജ്യത്ത് പലയിടത്തായി ക്രൈസ്‌തവർക്കെതിരെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. തീവ്ര വലതു സംഘടനകൾ നടത്തിയ അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ഈ മൗനം അക്രമികൾക്കുള്ള പരോക്ഷ പിന്തുണയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാഭാരതത്തിൽ പാഞ്ചാലി കൗരവ സഭയിൽ അപമാനിക്കപ്പെട്ടത് പരാമർശിച്ചുകൊണ്ടായിരുന്നു ശശി തരൂർ എക്സിലെ കുറിപ്പിൽ വിമർശനം ഉന്നയിച്ചത്.

‘മഹാഭാരതത്തിൽ, കൗരവ സദസ്സിൽ, ഗുരുക്കന്മാരുടെയും, മുതിർന്നവരുടെയും, പാണ്ഡവരുടെയും സാന്നിധ്യത്തിൽ, ദുശ്ശാസനൻ പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്താൻ ശ്രമിച്ചപ്പോൾ, ഭീഷ്മർ പോലും മൗനം പാലിച്ചു. ആ സമയത്ത്, പാണ്ഡവ പക്ഷത്തുനിന്നല്ല, മറിച്ച് കൗരവരുടെ ഭാഗത്ത് നിന്നാണ് പ്രതിഷേധത്തിന്റെ ശബ്ദം ഉയർന്നത്. ദുര്യോധനനോട് സഹോദരനായ വികർണ്ണൻ ‘ഇത് അന്യായമാണ്, ഇത് അധർമ്മമാണ്’ എന്ന് പറഞ്ഞു. അധികാരത്തിലുള്ള ഒരു പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതൃത്വത്തിൽ ആരെങ്കിലും ‘ഈ ക്രൂരത നിർത്തൂ’ എന്ന് പറയാൻ കാത്തിരിക്കുന്നു’- ശശി തരൂർ എക്സിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...