സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഐടിഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് എക്‌സിക്യൂട്ടീവ് ഷെഫ് (ഒരു വര്‍ഷം ) , ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് (ആറു മാസം ), ബ്രൈഡല്‍ ഫാഷന്‍ പോര്‍ട്ട് ഫോളിയോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് (30 ദിവസം) എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത : പ്ലസ് ടു/ബിരുദം ഫോണ്‍ : 7306119753.

റേഷന്‍ വിതരണം
ജനുവരി മാസത്തില്‍ റേഷന്‍ കട വഴി എഎവൈ (മഞ്ഞ) കാര്‍ഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും പരമാവധി മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ലഭിക്കും.
പി എച്ച് എച്ച് (പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും കാര്‍ഡിന് പരമാവധി നാല് പാക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിലും ലഭിക്കും.
എന്‍പിഎസ് (നീല) കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി നാല് രൂപ നിരക്കിലും കാര്‍ഡിന് പരമാവധി മൂന്ന് പാക്കറ്റ് ആട്ട 17 രൂപ നിരക്കിലും എന്‍പിഎന്‍എസ് കാര്‍ഡുടമകള്‍ക്ക് രണ്ട് കിലോ അരി 10.90 രൂപ നിരക്കിലും പരമാവധി മൂന്ന് പാക്കറ്റ് ആട്ട 17 രൂപ നിരക്കിലും ലഭിക്കും.
എഎവൈ (മഞ്ഞ) കാര്‍ഡിന് രണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു കിലോ പഞ്ചസാര 27 രൂപ നിരക്കിലും മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഒരു ലിറ്റര്‍ മണ്ണെണ്ണ 68 രൂപയ്ക്കും ലഭിക്കും.
പിങ്ക്, നീല, വെള്ള കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണ മൂന്ന് മാസത്തില്‍ ഒരിക്കല്‍ 68 രൂപ നിരക്കിലും വൈദ്യുതികരിക്കാത്ത വീടുകള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ ആറ് ലിറ്റര്‍ മണ്ണെണ്ണ 68 രൂപ നിരക്കിലും ലഭിക്കുമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....