ദേശീയ വിര വിമുക്ത ദിനം : ജില്ലയില്‍ 154866 കുട്ടികള്‍ക്ക് ആദ്യദിനം വിര ഗുളിക നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ജില്ലയിലെ 938 സ്‌കൂളുകളിലും 1386 അങ്കണവാടികളിലും വിര മുക്ത ഗുളിക നല്‍കി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെച്ചൂച്ചിറ ഉന്നതി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗുളിക നല്‍കി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിര്‍വഹിച്ചു. വെച്ചുച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാദേവി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗം ജോണ്‍ മാത്യു, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സേതുലക്ഷ്മി, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എം പി ബിജു കുമാർ, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ സി പി ആശ, ആര്‍സജിത്ത്, എം ജി വിനോദ് കുമാര്‍, സി എസ് അനിലകുമാരി, പ്രിന്‍സിപ്പല്‍ ജി ബീന, ഹെഡ്മിസ്ട്രസ് സുജാ ജോര്‍ജ്, ബ്ലോക്ക് സൂപ്പര്‍വൈസര്‍മാരായ എന്‍ ബാബു, എം ഷൈല ബീവി എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ ഒന്നു മുതല്‍ 19 വയസുവരെ പ്രായമുള്ള 194584 കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍മോള്‍ ഗുളിക നല്‍കുന്നതിന് ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കിയതില്‍ 154866 കുട്ടികള്‍ക്ക് ആദ്യദിനം തന്നെ ഗുളിക നല്‍കി. അവശേഷിക്കുന്നവര്‍ക്ക് ജനുവരി 12 ലെ മോപ് അപ് ദിനത്തില്‍ ഗുളിക നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...