സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 109 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 26 ഉച്ചയ്ക്ക് ഒന്ന്. ഫോണ്‍: 04734 216444., 7907716020

പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ അവസരം
പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന പെന്‍ഷന്‍ പദ്ധതിയില്‍ അക്ഷയ മുഖേനെ മാര്‍ച്ച് 15 വരെ രജിസ്റ്റര്‍ ചെയ്യാം. 18 വയസ് മുതല്‍ 40 വയസ് വരെയുള്ള 15000 രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം.ഗുണഭോക്താക്കള്‍ക്ക് 60 വയസിനുശേഷം കുറഞ്ഞ പെന്‍ഷന്‍ മാസം തോറും 3,000 രൂപ പദ്ധതി ഉറപ്പാക്കുന്നു. ഗുണഭോക്താവ് മരണപ്പെട്ടാല്‍ ടിയാളുടെ പങ്കാളിക്ക് (ഭാര്യ/ഭര്‍ത്താവ്) പെന്‍ഷന്‍ തുകയുടെ 50 ശതമാനം കുടുംബ പെന്‍ഷനായി ലഭിക്കും. ആധാര്‍ നമ്പരും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടും നിര്‍ബന്ധം. ഇ.എസ്.ഐ, ഇ.പി.എഫ് ദേശീയ പെന്‍ഷന്‍ പദ്ധതികളില്‍ അംഗങ്ങളായവര്‍ക്ക് ഈ സ്‌കീം ബാധകമല്ല.
ഫോണ്‍ : 0468 2222 234, 8547 655 259

കരാര്‍ നിയമനം
ദേശീയ ആയുഷ് മിഷന്റെ ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

തെറാപ്പിസ്റ്റ് (പുരുഷനും സ്ത്രീയും):-
യോഗ്യത- കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപിസ്റ്റ് കോഴ്സ് (ഡിഎഎംഇ അംഗീകാരം) / നാരിപ് ചെറുതുരുത്തിയുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപിസ്റ്റ് കോഴ്സ് . പ്രായപരിധി 2026 ഫെബ്രുവരി 13 ന് 40 വയസ് കവിയരുത്. 60 വയസിന് താഴെയുളള വിരമിച്ച ആയുര്‍വേദ തെറാപിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 14700 രൂപ.

ഫാര്‍മസിസ്റ്റ് :-
യോഗ്യത- സിസിപി /എന്‍സിപി അല്ലെങ്കില്‍ തത്തുല്യം.
പ്രായപരിധി : 2026 ഫെബ്രുവരി 13 ന് 40 വയസ് കവിയരുത്.
അടിസ്ഥാന ശമ്പളം -14700 രൂപ.
അവസാന തീയതി ഫെബ്രുവരി 21 വൈകിട്ട് അഞ്ച്. വെബ്സൈറ്റ് : www.nam.kerala.gov.in-careers
ഫോണ്‍ : 0468 2995008.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...