സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പോളിടെക്‌നിക്ക് പ്രവേശനം
പോളിടെക്‌നിക്ക് പ്രവേശനത്തിനായുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി സമയ ക്രമം അനുസരിച്ച് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ഹാജരാകണം. അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അസല്‍ രേഖകള്‍, ടിസി, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടയ്ക്കാനുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, കൂടാതെ പിടിഎ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടിന് അകം കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. പിടിഎ ഫണ്ട് 2000 രൂപ ക്യാഷ് ആയി നല്‍കണം.

സെപ്റ്റംബര്‍ 22 ന് ആട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്. 23 ന് സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്. 24, 27, 28 തീയതികളില്‍ മേല്‍ ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകളും. 28 ന് ലാറ്ററല്‍ എന്‍ട്രി പ്രവേശനം നടക്കുന്നതിനാല്‍ തിരക്കൊഴിവാക്കാനായി എല്ലാ ബ്രാഞ്ചുകളിലും ഉള്ള അലോട്ട്‌മെന്റ് ലഭിച്ചവര്‍ 24 ന് അകം പരമാവധി പ്രവേശനം നേടണം എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495120450, 9446856388, 9447113892. വെബ്‌സൈറ്റ് www.gpcvennikulam.ac.in.

വാഹന ലേലം
പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ് /പോലീസ് സ്‌റ്റേഷനുകളിലെ അബ്കാരി /എന്‍ഡിപിഎസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് സ്‌കൂട്ടര്‍, ഒന്‍പത് ബൈക്ക്, ഒരു ജീപ്പ് എന്നീ വാഹനങ്ങള്‍ പത്തനംതിട്ട ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ സെപ്റ്റംബര്‍ 23ന് രാവിലെ 11ന് പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ലേലം ചെയ്തു വില്‍ക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 5000 രൂപ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരത്തിന് 0468-2222873 എന്ന നമ്പരില്‍ ബന്ധപ്പെടണം.

പ്രീഡിഡിസി യോഗം 24ന്
പ്രീഡിഡിസി യോഗം സെപ്റ്റംബര്‍ 24ന് രാവിലെ 11.30 മുതല്‍ ഓണ്‍ലൈനായി ചേരും. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ സമയക്രമം അനുസരിച്ച് യോഗത്തില്‍ പങ്കെടുക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...