പൂന്തോട്ട പരിപാലനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നടത്തുവാന്‍ താല്‍പ്പര്യമുളള ഏജന്‍സികള്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ , വിനോദസഞ്ചാര വകുപ്പ് , ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പത്തനംതിട്ട, പിന്‍ 689 645 എന്ന വിലാസത്തില്‍ ഈ മാസം 18 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും ക്വട്ടേഷന്‍ സംബന്ധിച്ച വ്യവസ്ഥകള്‍ക്കും പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടുക. ഫോണ്‍ : 0468 2326409.
കെല്‍ട്രോണില്‍ ലോജിസ്റ്റിക്സ് & സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ്
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് & സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31. വിശദവിവരങ്ങള്‍ക്ക് : 0471-2325154/4016555എന്ന ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ്ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്ട്രോണിക്സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ലാപ്ടോപ് റിപെയര്‍, ഐ ഒ റ്റി, സി സി റ്റി വി ക്യാമറ ആന്റ് മൊബൈല്‍ ടെക്നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം നല്‍കുക. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31. വിശദവിവരങ്ങള്‍ക്ക് : 0471-2325154/4016555എന്ന ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടി മീഡിയ കോഴ്സുകള്‍
കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി/പ്ലസ്ടു /ഐ.റ്റി.ഐ/വിഎച്ച് എസ് ഇ/ ഡിഗ്രി/ ഡിപ്ലോമ പാസായവരില്‍ നിന്നും ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടി മീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളുടെ വിശദ വിവരങ്ങള്‍ക്ക്: നമ്പര്‍: 0471 2325154 / 0471 4016555.
തിരുവല്ല ബൈപാസ് : നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉന്നതതലസംഘം നാളെ എത്തും
തിരുവല്ല ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഉന്നതതലസംഘം നാളെ ഉച്ചകഴിഞ്ഞ് 2.30ന് തിരുവല്ലയില്‍ എത്തും. കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ എം.ജി രാജമാണിക്യം, ചീഫ് എഞ്ചിനീയര്‍ ഡിങ്കി ഡിക്രൂസ് എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തുകയെന്ന് മാത്യു ടി. തോമസ് എം.എല്‍.എ അറിയിച്ചു.
വെളളക്കരം ഒഴിവാക്കല്‍ ; 31 നകം അപേക്ഷ സമര്‍പ്പിക്കണം
കേരള വാട്ടര്‍ അതോറിറ്റിയില്‍ ഈ വര്‍ഷത്തെ വെളളക്കരം ഒഴിവാക്കുന്നതിനായി ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പത്തനംതിട്ട, അടൂര്‍, കോന്നി എന്നീ ഓഫീസുകളില്‍ ജനുവരി 31 ന് മുന്‍പ് നിശ്ചിത ഫോറത്തിലുളള അപേക്ഷ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കരം ഒടുക്കിയ രസീത് എന്നീ രേഖകള്‍ ഒറിജിനലും അതിന്റെ പകര്‍പ്പുകളും സഹിതം സമര്‍പ്പിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.