ലക്‌നോ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കവേ അറസ്റ്റിലായ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചു. 10 മണിക്കൂറിനു ശേഷമാണ് ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത കണ്ണനെ വിട്ടയക്കുന്നത്.
യുപി അതിര്‍ത്തിയില്‍ വച്ചായിരുന്നു പോലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ കണ്ണനും അണിനിരന്നിരുന്നു. അലിഗഡ് ജില്ലയില്‍ കണ്ണന് പ്രവേശനം നിഷേധിച്ച് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവും നിലനില്‍ക്കുന്നതിനിടെയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയത്.