Thursday, April 25, 2024 6:21 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂര്‍ പാലത്തിലൂടെയുള്ള ഗതാഗതം ഒറ്റവരിയാക്കും ; പ്രതികൂല കാലാവസ്ഥയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും
കൈപ്പട്ടൂര്‍ പാലത്തിലൂടെയുള്ള ഗതാഗതം ഒറ്റവരിയാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശബരിമല തീര്‍ഥാടനത്തിന്റെ കൂടി പശ്ചാത്തലം കണക്കിലെടുത്താണ് പുതുക്കിയ ഉത്തരവ്. ഏറ്റവും പ്രതികൂല കാലാവസ്ഥയില്‍ പാലത്തിലൂടെയുള്ള ഗതാഗതത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അത്തരം സാഹചര്യത്തില്‍ 25 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിരോധനം ബാധകമാണ്. ഒറ്റ വരി ഗതാഗതവും, ഗതാഗത നിയന്ത്രണവും ഉറപ്പു വരുത്തുന്നതിന് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും പാലത്തിന്റെ അവസ്ഥ ആഴ്ചയില്‍ ഒരിക്കല്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാവിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ജില്ലാതല കര്‍ത്തവ്യവാഹകരുടെ കൂടിയാലോചനാ യോഗം 25 ന്
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആറ് മുതല്‍ 14 വയസുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം വ്യവസ്ഥചെയ്യുന്ന (ആര്‍.ഇ.ടി) നിയമവുമായി ബന്ധപ്പെട്ട് ജില്ലാതല കര്‍ത്തവ്യവാഹകരുടെ കൂടിയാലോചനാ യോഗം 25 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം റെനി ആന്റണി, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിതദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി കോഴ്സിന് സീറ്റ് ഒഴിവ്
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒഴിവുളള സീറ്റുകളിലേക്കും പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള സീറ്റിലേക്കും പ്രവേശനത്തിനായി ഈ മാസം 30ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ നേരിട്ട് ഓഫീസില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 – 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക. .

ഫെസിലിറ്റേറ്റര്‍ നിയമനം : കൂടിക്കാഴ്ച ഡിസംബര്‍ ഒന്നിന്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൊമാഡിക് മലമ്പണ്ടാര വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് പെരുനാട് ഗ്രാമപഞ്ചായത്തിലെ പ്ലാപ്പള്ളി പട്ടിക വര്‍ഗ കോളനിയില്‍ സായാഹ്ന പഠന ക്ലാസ് നടത്തുന്ന പദ്ധതി നടപ്പാക്കുന്നതിന് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കും. ബിഎഡ്, ടിടിസി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച ഡിസംബര്‍ ഒന്നിന് രാവിലെ 11 ന് റാന്നി ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടക്കും. പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ബിഎഡ്, ടിടിസി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രതിമാസം 7500 രൂപ ഓണറേറിയം ലഭിക്കുമെന്ന് റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703.

റാന്നി ഗവ.എല്‍പിജിഎസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം
റാന്നി ഗവ.എല്‍പിജി സ്‌കൂളിന്റെ പുതിയ കെട്ടിടം 25 ന് വൈകുന്നേരം 5.30 ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.

തടി മേഖലയിലെ ചുമട്ടു കൂലി ഏകീകരിച്ചു
പത്തനംതിട്ട ജില്ലയിലെ ചുമട്ടു തൊഴില്‍ മേഖലയിലെ തടി, വിറക് മുതലായവയുടെ കയറ്റിറക്ക് കൂലി ഏകീകരിച്ചു. ജില്ലാ ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റെജി ആലപ്പാട്ട്, ജില്ലാ സെക്രട്ടറി റോയി കുളത്തുങ്കല്‍, വി.എം വര്‍ഗീസ്, കെ.ഐ ജമാല്‍, സാജന്‍ തോമസ് (ഇന്‍ഫാം), വിജി വി വര്‍ഗീസ്, സലാജദ്ദീന്‍ തുടങ്ങിയവര്‍ തൊഴിലുടമ പ്രതിനിധികളായും മലയാലപ്പുഴ മോഹന്‍ (സി.ഐ.റ്റി.യു), ആര്‍.സുകുമാരന്‍ നായര്‍ (ഐ.എന്‍.റ്റി.യു.സി), പി.കെ ഗോപി (ഐ.എന്‍.റ്റി.യു.സി), പി.എം ചാക്കോ (യു.റ്റി.യു.സി), കെ.ജി അനില്‍കുമാര്‍ (ബി.എം.എസ്), തോമസ് ജോസഫ്, സി.കെ മോഹനന്‍ തുടങ്ങയവര്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളായും ചര്‍ച്ചയില്‍ പങ്കെടുത്തു.

പുതിയ നിരക്ക്:
റബര്‍ സെലക്ഷന്‍ (ടണ്ണൊന്നിന്) 730 രൂപ, കെട്ടുകാശ് 20 രൂപ, റബ്ബര്‍ വിറക് (ടണ്ണൊന്നിന്) 550 രൂപ, കെട്ടുകാശ് 20 രൂപ, ലോക്കല്‍ (ടണ്ണൊന്നിന്) 700 രൂപ, കെട്ടുകാശ് 20 രൂപ, കട്ടന്‍സ് നീളം 4 1/4 വരെ (ടണ്ണൊന്നിന്) 730 രൂപ, കെട്ടുകാശ് 20 രൂപ, 3 മീറ്ററില്‍ താഴെയുളള കട്ടിത്തടി (തേക്ക്, ഈട്ടി, ആഞ്ഞിലി, പ്ലാവ്, മരുതി, മഹാഗണി) കെട്ടുകാശ് ഉള്‍പ്പെടെ (ക്യുബിക്ക് അടി) 55 രൂപ, കെട്ടുകാശ് 5 രൂപ, അല്‍ബീസിയ ക്യുബിക് അടി 37 രൂപ, കെട്ടുകാശ് 3 രൂപ, പാഴ് വിറക് (ടണ്ണൊന്നിന്) 400 രൂപ, കെട്ടുകാശ് 20 രൂപ. നവംബര്‍ 20 മുതല്‍ 2 വര്‍ഷത്തെ പ്രാബല്യം പുതിയ നിരക്കിന് ഉണ്ടാകും.

കേരളോത്സവം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
കോവിഡ് പശ്ചാതലത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേരളോത്സവം ഈ വര്‍ഷം പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കും. ഈ വര്‍ഷം കലാമത്സരങ്ങള്‍ മാത്രമാണ് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. പ്രത്യേകം തയാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്ട്രേഷനും വീഡിയോ അപ്ലോഡിംഗും ഉള്‍പ്പെടെ നടത്തേണ്ടത്. നവംബര്‍ 25 മുതല്‍ 30 വരെ ഈ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരാര്‍ഥികള്‍ക്കും ക്ലബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനെ കുറിച്ചും വീഡിയോ അപ്ലോഡിംഗിനെ സംബന്ധിച്ചുമുള്ള മറ്റു സാങ്കേതിക വിവരങ്ങള്‍ക്ക് കേരളോത്സവം വെബ് അപ്ലിക്കേഷന്‍ സന്ദര്‍ശിക്കുക www.keralotsavam.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 – 2231938.

ളാഹ, കോന്നി എസ്റ്റേറ്റുകളിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തും
പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ളാഹ, കോന്നി എസ്റ്റേറ്റുകളിലെ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു. തൊഴിലുടമ പ്രതിനിധികളായി സി. ആര്‍. രഘു (ജനറല്‍ മാനേജര്‍), ഷിജോയ് തോമസ് (മാനേജര്‍) എന്നിവരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളായി ഇളമണ്ണൂര്‍ രവി, മോഹന്‍കുമാര്‍, പി. കെ. ഗോപി, എ.എസ് രഘുനാഥ്, ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ, അങ്ങാടിക്കല്‍ വിജയകുമാര്‍, വി.കെ വാസുദേവന്‍ തുടങ്ങയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമിസ്ട്രി ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമിസ്ട്രി തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29 ന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: യുജിസി ചട്ടപ്രകാരമുള്ള യോഗ്യത. യുജിസി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.cea.ac.in. ഫോണ്‍ 0473 – 4231995.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടമ്മയുടെ താലിമാല കവര്‍ന്ന കേസിൽ റെയില്‍വേ ജീവനക്കാരനടക്കം രണ്ട് പേര്‍ അറസ്റ്റിൽ

0
ഒറ്റപ്പാലം: ലക്കിടി മുളഞ്ഞൂരില്‍ ബൈക്കിൽ എത്തി വീട്ടമ്മയുടെ സ്വര്‍ണ താലിമാല കവര്‍ന്ന...

ജയിലിൽ കഴിയുന്ന മകളെ ക​ണ്ട​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു​ ; നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ

0
സ​ന: മ​ക​ളെ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും ക​ണ്ട​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു​വെ​ന്നും നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ...

വീ​ട്ട​മ്മ​യു​ടെ മ​ര​ണം ; അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ പിടിയിൽ

0
തൃ​ശൂ​ര്‍: വീ​ട്ട​മ്മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ അ​റ​സ്റ്റി​ല്‍. പ​ഴ​യ​ന്നൂ​ര്‍ കു​മ്പ​ള​ക്കോ​ട്...

പാലക്കാട്ട് ഉഷ്ണതരംഗത്തിന് സാധ്യത ; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ...