കുടുംബശ്രീ-ഹോം ഷോപ്പിലേക്ക് മാനേജ്മെന്റ് ടീം അംഗത്തെ തെരഞ്ഞെടുക്കുന്നു
കുടുംബശ്രീ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുളള പദ്ധതിയായ കുടുംബശ്രീ-ഹോം ഷോപ്പിലേക്കു വിപണന രംഗത്ത് പ്രാവീണ്യവും പരിചയമുളള അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ, കുടുംബാംഗങ്ങളോ ആയ 45 വയസിനു താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. വെളളപേപ്പറില്‍ തയാറാക്കിയ പേക്ഷയോടൊപ്പം അയല്‍ക്കൂട്ട അംഗത്വ സര്‍ട്ടിഫിക്കറ്റും എസ്.എസ്.എല്‍.സി ബുക്കിന്റെ കോപ്പിയും ജനുവരി 25 നകം ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം.
ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഒഴിവ്
കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ പ്ലെയ്സ്മെന്റ് സപ്പോര്‍ട്ടോടുകൂടി നടത്തി കൊണ്ടിരിക്കുന്ന പ്രാക്ടിക്കല്‍ ഓറിയന്റഡ് കോഴ്സായ ‘ലിഫ്റ്റ് ഇറക്ടര്‍’ കോഴ്സിന്റെ ജനുവരി 15 ന് ആരംഭിക്കുന്ന ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ യുമായി ബന്ധപ്പെടുക. ഫോണ്‍: 9061899611.
പുണ്യം പൂങ്കാവനം സമാപനം 16 ന്
പുണ്യം പൂങ്കാവന ശുചീകരണ യജ്ഞ ബോധവല്‍ക്കരണ പരിപാടിയുടെ സമാപന സമ്മേളനം ജനുവരി 16 ന് രാവിലെ 10 ന് പമ്പ ഗവണ്‍മെന്റ് ആശുപത്രിക്ക് എതിര്‍വശത്തുളള ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ, ഐ.ജി: പി.വിജയന്‍, ശബരി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എന്‍.എസ്.കെ ഉമേഷ് , വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ സന്നദ്ധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.