സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ടെണ്ടര്‍ ക്ഷണിച്ചു
കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന് കീഴിലുളള 107 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15. ഫോണ്‍ : 0468 – 2333037, 8281999121

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ അടൂരിലെ നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറ് മാസം), വേഡ് പ്രോസസിംഗ് ഡേറ്റാ എന്‍ട്രി (മൂന്നുമാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജി എന്ന അഡ്വാന്‍സ്ഡ് കോഴ്‌സിലേക്കും അപേക്ഷിക്കാം. ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, അടൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടാം.ഫോണ്‍: 8547632016, 04734229998

യോഗം ചേരും
2021 – 22 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ 3-ാം തീയതി മൂന്ന് മണിക്ക് ഓണ്‍ലൈനായി ചേരും. യോഗത്തില്‍ സ്റ്റുഡന്‍സ് ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കുന്നതിനുളള ലിങ്ക് : meet.google.com/niz-ohcj-pvy

ഗതാഗത നിയന്ത്രണം
ദേശീയപാത 183 എ ഭരണിക്കാവ് – അടൂര്‍ റോഡില്‍ താഴത്തുമണ്‍ കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഇതിലൂടെയുളള അനിയന്ത്രിത ഗതാഗതം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 34 എ,ബി,സി പ്രകാരം 25 ടണ്ണില്‍ കൂടുതല്‍ ഭാരമുളള വാഹനങ്ങള്‍ ഈ കലുങ്കിലൂടെ കടന്നു പോകുന്നതിന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

ബയോമെട്രിക് മസ്റ്ററിംഗ്
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ /ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ ഫെബ്രുവരി 20 വരെ വിവിധ അക്ഷയകേന്ദ്രങ്ങള്‍വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. കിടപ്പു രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബന്ധുക്കള്‍ ഹോംമസ്റ്ററിംഗ് നടത്തുന്നതിന് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. 2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇതുവരെയും മസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ മാത്രമെ മസ്റ്റര്‍ ചെയ്യാവൂ. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ഫെബ്രുവരി 28 വരെ ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം.

പുനര്‍ലേലം
അടൂര്‍ കെ.ഐ.പി ബറ്റാലിയന്‍ കമാന്‍ഡന്റിന്റെ അധീനതയിലുളളതും കേരളാ ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്നതുമായ ഉപയോഗശൂന്യമായ 444 നമ്പര്‍ കെട്ടിടം ലേലം ചെയ്ത് പൊളിച്ചു നീക്കുന്നതിന് ഈ മാസം 11 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ലൈന്‍ വഴി (വെബ് സൈറ്റ് : www.mstcecommerce.com) പുനര്‍ ലേലം ചെയ്യും. ഫോണ്‍ : 0473 – 4217172.

പുനര്‍ലേലം
അടൂര്‍ കെ.ഐ.പി ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്നതും ഉപയോഗശൂന്യമായ കെ.എല്‍ 01 എക്സ് 9022 ഡിപ്പാര്‍ട്ട്മെന്റ് വാഹനം ലേലം ഈ മാസം 11 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ലൈന്‍ വഴി (വെബ് സൈറ്റ് : www.mstcecommerce.com) പുനര്‍ലേലം ചെയ്യും. ഫോണ്‍ : 0473 – 4217172.

സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 /പോള്‍ട്രി അസിസ്റ്റന്റ് /മില്‍ക്ക് റിക്കോര്‍ഡര്‍ /സ്റ്റോര്‍ കീപ്പര്‍ /ന്യൂമറേറ്റര്‍ (ഫസ്റ്റ് എന്‍.സി.എ ധീവര) (കാറ്റഗറി നം. 375/2019) (20000-45800 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 29-07-2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പിഎസ്‌സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍ /ഡിപ്പോ വാച്ചര്‍ /സര്‍വേ ലാസ്‌കര്‍ (കാറ്റഗറി നം.354/2016) തസ്തികയിലേക്ക് 21.12.2018 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 950/ഡി.ഒ.എച്ച് /18നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 20.12.2021 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 21.12.2021 പൂര്‍വ്വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 20.12.2021 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

മസ്റ്ററിംഗ് നടത്തണം
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് ഈ മാസം 20 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്താം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ഹോം മസ്റ്ററിംഗ് നടത്താം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാവുന്നതാണെന്ന് പത്തനംതിട്ട പ്ലാന്റേഷന്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2223069.

അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍ ടെക്സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ് /എന്‍.ഐ.ഡികളില്‍ നിന്ന് ടെക്സ്‌റ്റൈല്‍ ഡിസൈനിംഗ് കോഴ്സ് വിജയിച്ചവരും ഹാന്‍ഡ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവയില്‍ ഡിഗ്രി / ഡിപ്ലോമ ലെവല്‍ കോഴ്സ് വിജയിച്ചവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 3-5 വര്‍ഷം ടെക്സ്‌റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താല്‍ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്‍. അപേക്ഷകള്‍ തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കാം. ഇ – മെയില്‍ വഴിയുള്ള അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ന് വൈകുന്നേരം അഞ്ചു വരെ. അപേക്ഷ അയക്കുമ്പോള്‍ കവറിന് പുറത്ത് ‘ടെക്സ്‌റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി, കണ്ണൂര്‍ പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ 670007 ഫോണ്‍ : 049 – 72835390

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും : അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക...

കൊട്ടാരക്കര ടിപ്പർ അപകടം : രണ്ടുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന്

0
കൊട്ടാരക്കര: നാടിനെ നടുക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിൽ പൊലിഞ്ഞ മൂന്ന് ജീവനുകളിൽ...

ടാങ്കറുകള്‍ ഹോര്‍മുസ് കടന്നു ; എണ്ണവില വീണ്ടും ഇടിഞ്ഞു

0
ന്യൂഡല്‍ഹി: ഹോര്‍മുസ് കടന്ന കൂടുതല്‍ എണ്ണ ടാങ്കറുകള്‍ യാത്ര ചെയ്തതോടെ രാജ്യാന്തര...

അയോധ്യ സംഭാവന തട്ടിപ്പ് : സംഭാവന നൽകിയവരും എസ്ഐടിക്ക് മുന്നിലേക്ക് ; വിശദമായ മൊഴിയെടുക്കും

0
ലക്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭാവന നൽകിയവരും...