മകളുടെയും ഭാര്യയുടെയും ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച്‌ യുവാവിന്റെ ക്രൂരത

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : മകളുടെയും ഭാര്യയുടെയും ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച്‌ യുവാവിന്റെ ക്രൂരത. ജനുവരി 31 ന് പുലര്‍ച്ചെ തെക്കുകിഴക്കന്‍ ബംഗളൂരുവിലെ അഡുഗോഡിന് സമീപം എല്‍ ആര്‍ നഗറിലാണ് സംഭവം. തോമസ് എന്ന 38 കാരനാണ് ഭാര്യയായ അന്തോണിയമ്മയേയും 13 വയസുകാരിയായ മകളേയും ആക്രമിച്ചത്. ഇയാള്‍ ഭാര്യയെ ക്രൂരമായി ആക്രമിക്കുകയും ബോധരഹിതയായപ്പോള്‍ ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിക്കുകയും ചെയ്തു. അമ്മയെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ 13 വയസുകാരിയുടെ ശരീരത്തിലും തോമസ് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. അമ്മയെ കൊലപ്പെടുത്താന്‍ പോകുന്നു എന്ന് ഇയാള്‍ കുട്ടിയോട് പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. ഇരുവരുടെയും നിലവിളിയെ തുടര്‍ന്നാണ് സമീപവാസികള്‍ വിവരം അറിയുന്നത്. ആളുകള്‍ വീട്ടിലേക്ക് എത്തിയതിനെ തുടര്‍ന്ന് യുവാവ് രക്ഷപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...