സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിനായി അനുവദിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്. യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും വേണം. (ആംബുലന്‍സ് ഡ്രൈവര്‍/കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന) പ്രായം 23 നും 35 നും മധ്യേ. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 22 ന് രാവിലെ 11 ന് സി.എച്ച്.സി വല്ലനയില്‍ നടക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.

തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ഭവനപദ്ധതി
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി ഒരു തൊഴിലാളിക്ക് ഒരുവീട് എന്ന നിലയില്‍ ഭവനപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒരു തൊഴിലാളിക്ക് വീതമാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങള്‍ക്കായി 75,87,706 രൂപ ക്ഷേമനിധി ബോര്‍ഡ് അനുവദിച്ചു. ചികിത്സാസഹായം, വിദ്യാഭ്യാസ അവാര്‍ഡുകള്‍, മെഡിക്കല്‍ എഞ്ചിനിയറിംഗ് പരിശീലനസഹായം, അപകടമരണ ധനസഹായം, പെട്ടിമുടി ദുരന്ത ധനസഹായം, പ്രസവാനുകൂല്യ ധനസഹായം, ഭിന്നശേഷി വിഭാഗത്തിലുളളവര്‍ക്കുളള ധനസഹായം എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങള്‍ക്കായിട്ടാണ് തുക അനുവദിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്കായി വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതി ആരംഭിക്കുന്നത്. ഭവനം നിര്‍മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ ബോര്‍ഡ് നല്‍കും. ആദ്യഘട്ടം എന്ന നിലയിലാണ് ബോര്‍ഡ് ഭവനപദ്ധതി അഞ്ച് ജില്ലകളിലായി തീരുമാനിച്ചത്. അടുത്ത ഘട്ടത്തില്‍ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കുമെന്ന് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാര്‍ ജയന്‍ ബാബു അറിയിച്ചു.

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 14 ന്
വടശേരിക്കര ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ഈ മാസം 14 ന് രാവിലെ 11 മുതല്‍ ഹിയറിംഗ് നടത്തുന്നതും പരാതികള്‍ സ്വീകരിക്കുന്നതുമാണെന്ന് മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ അറിയിച്ചു. ഫോണ്‍ : 9447556949.

കിക്മയില്‍ എം.ബി.എ. അഡ്മിഷന്‍
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2022-24 ബാച്ചിലേയ്ക്കുള്ള പ്രവേശനം മാര്‍ച്ച് 14 -ന് രാവിലെ 9.30 മുതല്‍ 12.30 വരെ ആറന്മുള സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ നടത്തും. കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി. /എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും, ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ അഡ്മിഷന്‍ പരിപാടിയില്‍ പങ്കെടുക്കാം. ഫോണ്‍ : 9446835303, 8547618290 , www.kicmakerala.com .

വില്ലേജ് തല ജനകീയ സമിതികള്‍ പുനര്‍രൂപീകരിച്ച് ഉത്തരവിറങ്ങി
പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാരക്ഷമമാക്കുന്നതിനും ഭൂമി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി എല്ലാ വില്ലേജുകളിലും ജനകീയ സമിതി പുനര്‍രൂപീകരിച്ച് ഉത്തരവിറങ്ങി. വില്ലേജ് ഓഫീസര്‍ കണ്‍വീനറായി ആണ് ജനകീയ സമിതി പുനര്‍ രൂപീകരിച്ചിട്ടുള്ളത്. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ച വില്ലേജ് തല ജനകീയ സമിതിയുടെ യോഗം ചേരണം. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലാന്‍ഡ് റവന്യു കമ്മീഷണര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ്തല ജനകീയ സമിതികള്‍ പുനര്‍രൂപീകരിച്ചത്. ഓരോ വില്ലേജിന്റെയും പരിധിയില്‍ വരുന്ന നിയമസഭാംഗമോ അവരുടെ പ്രതിനിധിയോ അംഗമായിരിക്കും. കൂടാതെ, ഗ്രാമ പഞ്ചായത്ത് മേഖലയിലാണെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാമേഖലയിലാണെങ്കില്‍ നഗരസഭാ ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ പരിധിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ എന്നിവര്‍ അംഗങ്ങളാവും. ഇവര്‍ക്കൊപ്പം വില്ലേജ് പരിധിയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വില്ലേജിന്റെ ചാര്‍ജ് ഓഫീസറായ ഡപ്യൂട്ടി തഹസീല്‍ദാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു വനിതാ അംഗം, ഒരു പട്ടികജാതി, പട്ടികവര്‍ഗ പ്രതിനിധി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്
കേന്ദ്ര ലോട്ടറീസ് റെഗുലേഷന്‍ ആക്ട് 1998 പ്രകാരമുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പന, വലിയ തോതില്‍ ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരുപോലെ വരുന്ന രീതിയില്‍ സെറ്റായി വില്‍ക്കുക, സോഷ്യല്‍ മീഡിയ വഴി എഴുത്തുലോട്ടറി നടത്തുക തുടങ്ങിയ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ ഏജന്റുമാരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് മാര്‍ച്ച് 15 ന് ഉച്ചക്ക് 2.30-ന് പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസിനോട് ചേര്‍ന്നുള്ള ഹാളില്‍ നടത്തും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വില്‍പന വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മായ എന്‍ പിള്ള, ക്ഷേമനിധി ബോര്‍ഡ് അംഗം റ്റി.ബി സുബൈര്‍, പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍, ലോട്ടറി ഉപദേശസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന ക്ലാസില്‍ ജില്ലയിലെ 2000 ത്തിലധികം ടിക്കറ്റുകള്‍ വാങ്ങുന്ന എല്ലാ രജിസ്ട്രേര്‍ഡ് ഏജന്റുമാരും പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍ ജിജി അറിയിച്ചു.

യുപി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം.517/2019) തസ്തികയുടെ 27/08/2021 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഇന്റര്‍വ്യൂവിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന 60 ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 24 നും 25 നും പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യേണ്ടതും ഇതിന്റെ പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍ : 0468 – 2222665.

ബാങ്ക്പരീക്ഷാ പരിശീലനം
പട്ടിക വര്‍ഗ വികസനവകുപ്പും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പട്ടിക വര്‍ഗ വിഭാഗത്തിലെ ഡിഗ്രി പാസായവര്‍ക്ക് നടത്തുന്ന ബാങ്ക്പരീക്ഷാ പരിശീലനം ഈ മാസം 14 മുതല്‍ 30 വരെ റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എസ്.ബി.ഐ എ.ഒ കൊല്ലം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.എ മഹേഷ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.ആയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. റാന്നി ഡി.എഫ്.ഒ പി.കെ ജയകുമാര്‍ ശര്‍മ, റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍, പത്തനംതിട്ട എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ സി.ഉമേഷ്, ഡി.ജി.എസ്, എസ്.ബി.ഐ.ഒ.എ (കെ.സി) അനില്‍ ശങ്കര്‍, പത്തനംതിട്ട ലീഡ് ബാങ്ക് മാനേജര്‍ സിറിയക്ക് തോമസ്, ജില്ലാ പട്ടികവര്‍ഗ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം ജി.രാജപ്പന്‍ എന്നിവര്‍ പങ്കെടുക്കും.

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ഈ മാസം 17 ന് മുന്‍പ് പി.എച്ച്.സി ഓഫീസില്‍ അപേക്ഷ നല്‍കണം. പത്താംക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ബാഡ്ജ്, ഫസ്റ്റ് എയിഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ് ഇവ ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തിലുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍ : 0468 2306524.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...