സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വ്യവസായ വകുപ്പിന്റെ നിക്ഷേപക സംഗമം 17 ന്
സംരംഭക വര്‍ഷ പദ്ധതിയുടെ ഭാഗമായി ജില്ലാതല നിക്ഷേപ സാധ്യതകള്‍, വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍, ബാങ്ക് പ്രതിനിധികള്‍ അവതരിപ്പിക്കുന്ന ബാങ്ക് വായ്പാ പദ്ധതികള്‍ എന്നിവ പരിചയപ്പെടുത്തുന്നതിന് മാര്‍ച്ച് 17 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പത്തനംതിട്ട ഹോട്ടല്‍ ഹില്‍സ് പാര്‍ക്കില്‍ ജില്ലാതല നിക്ഷേക സംഗമം നടത്തും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍കുമാര്‍, പത്തനംതിട്ട ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, പത്തനംതിട്ട കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് മോര്‍ളി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ജി മിനിമോള്‍, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സ്‌കീം നടത്തിപ്പില്‍ മികച്ച നേട്ടം കൈവരിച്ച ബാങ്കുകളെ ജില്ലാ കളക്ടര്‍ ചടങ്ങില്‍ അനുമോദിക്കും. സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലം മുതല്‍ വ്യവസായ വകുപ്പ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുകയാണ്.

യുവജന കമ്മീഷന്‍ മെഗാ തൊഴില്‍ മേള – കരിയര്‍ എക്സ്പോ 2022
അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് 22ന് കോന്നി എന്‍എസ്എസ് ശ്രീദുര്‍ഗ ഓഡിറ്റോറിയത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. തൊഴില്‍ മേളയില്‍ 18 നും 40 നും മേധ്യ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന കരിയര്‍ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും കരിയര്‍ എക്സ്പോയില്‍ പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് http://www.ksycjobs.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നേരിട്ട് തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 – 2308630, 7907565474.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...