ആറ് പോക്സോ കേസുകളില്‍ ഇരയായതിന് പിന്നാലെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മാതാവിന് പോലിസ് സംരക്ഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആറ് പോക്സോ കേസുകളില്‍ ഇരയായതിന് പിന്നാലെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മാതാവിന് പോലിസ് സംരക്ഷണം നല്‍കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസുകളുടെ ഭാഗമായി മാതാവ് നല്‍കിയ പോലിസ് സംരക്ഷണ ഹര്‍ജി അനുവദിച്ച കോടതി പോലിസ് മേധാവി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.

പ്രതികളെല്ലാം ജാമ്യത്തില്‍ പുറത്തുള്ള സാഹചര്യത്തിലാണ് മാതാവ് പോലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. പോലിസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള മാതാവിന്റെ അപേക്ഷ പരിഗണിയ്ക്കുവാനും, ആവശ്യപ്പെടുമ്പോഴെല്ലാം സംരക്ഷണം നല്‍കാനും ജസ്റ്റിസ് അനു ശിവരാമന്‍ ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയ്ക്ക് കീഴിലെ വിക്ടിം റൈറ്റ്സ് സെന്ററിന്റെ കോര്‍ഡിനേറ്ററാണ് മാതാവിന് വേണ്ടി ഹാജരായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...