Friday, March 29, 2024 8:32 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിലെ 20000-45800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (ആറാമത് എന്‍.സി.എ-എല്‍.സി) (കാറ്റഗറി നമ്പര്‍ – 527/2016) തസ്തികയിലേക്ക് 14.12.2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ 895/2018/എസ്.എസ്.രണ്ട് ) ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 28.01.2019 തീയതിയില്‍ നിയമനശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ ഈ തീയതിമുതല്‍ റാങ്ക് പട്ടിക നിലവില്‍ ഇല്ലാതായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

Lok Sabha Elections 2024 - Kerala

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ് )(മലയാളം മീഡിയം) (കാറ്റഗറി നം. 659/2012)തസ്തികയിലേക്ക് 24.04.2018 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 330/2018/എസ്.എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 04.08.2021 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 05.08.2021 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 04.08.2021 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

ഇറാറ്റം നോട്ടിഫിക്കേഷന്‍
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് (കാറ്റഗറി നം. 071/2017) തസ്തികയുടെ നിലവിലുളള റാങ്ക് ലിസ്റ്റില്‍ നിന്നും റാങ്ക് നമ്പര്‍ 458 ആയ ഉദ്യോഗാര്‍ഥിയെ ഒഴിവാക്കി റാങ്ക് ലിസ്റ്റ് പുന:ക്രമീകരിച്ചതയായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

ദേശീയ സമ്മതിദായക ദിനം: മത്സരങ്ങളില്‍ പങ്കെടുക്കാം
ദേശീയ സമ്മതിദായക ദിനം 2022 നോട് അനുബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യ’എന്റെ വോട്ട്, എന്റെ ഭാവി’ എന്ന വിഷയത്തില്‍ ക്വിസ് മത്സരം, വീഡിയോ നിര്‍മാണം, ഗാനാലാപനം, പോസ്റ്റര്‍ ഡിസൈന്‍, സ്ലോഗന്‍ എഴുത്ത് എന്നീ ഇനങ്ങളില്‍ ദേശീയ സമ്മതിദായക ബോധവല്‍ക്കരണ മത്സരം നടത്തുന്നു. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍, ക്യാഷ് പ്രൈസുകള്‍ നല്‍കുന്നു. മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യയുടെ https://ecisveep.nic.in/contest എന്ന വെബ്സൈറ്റില്‍ ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ മാര്‍ച്ച് 31 ന് മുന്‍പ് [email protected] എന്ന മെയില്‍ ഐഡിയില്‍ സമര്‍പ്പിക്കണം.

ദര്‍ഘാസ്
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രിന്റിംഗ് ജോലികള്‍ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 30 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: [email protected].

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രോഗികള്‍ ഉപയോഗിക്കുന്ന ബെഡ് ഷീറ്റ്, തലയിണ കവര്‍, ടര്‍ക്കി എന്നിവ കഴുകി ഉണക്കി നല്‍കുന്നതിന് സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 30 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 0469 – 2683084 ഇ-മെയില്‍ : [email protected].

ദര്‍ഘാസ്
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രൊജക്ടില്‍ ഹോംകെയര്‍ വിസിറ്റിനായി വാഹനം മാസവാടകയ്ക്ക് നല്‍കുന്നതിനായി മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 30 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 – 2683084 ഇ-മെയില്‍: [email protected].

ദര്‍ഘാസ്
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലാബ് റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 30 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 – 2683084 ഇ-മെയില്‍ : [email protected].

ഗതാഗത നിയന്ത്രണം
പത്തനംതിട്ട അബാന്‍ ഫ്ളൈ ഓവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പത്തനംതിട്ട റിംഗ് റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. റാന്നി, വടശേരിക്കര ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുന്ന ഭാര വാഹനങ്ങളും ബസുകളും കുമ്പഴ വഴി പത്തനംതിട്ടയിലേക്ക് പ്രവേശിക്കണമെന്ന് കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

തേക്ക്തടി ചില്ലറ വില്‍പ്പനയ്ക്ക്
കോന്നി, അരീക്കക്കാവ് എന്നീ സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക്തടി ചില്ലറ വില്പനയ്ക്ക് തയാര്‍. പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള തേക്ക്തടികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്ക്തടിയുടെ ചില്ലറ വില്‍പ്പന പുനലൂര്‍ തടിവില്‍പ്പന ഡിവിഷന്റെ കീഴിലുള്ള കോന്നി, അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ മാര്‍ച്ച് 26 മുതല്‍ ആരംഭിക്കും. രണ്ട് ബി, രണ്ട് സി, മൂന്ന് ബി, മൂന്ന് സി എന്നീ ഇനങ്ങളില്‍പ്പെട്ട തേക്ക്തടികളാണ് ചില്ലറവില്‍പ്പനയ്ക്ക് തയാറാക്കിയിട്ടുള്ളത്. വീട് നിര്‍മിക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും വീട് പണിക്ക് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃതപ്ലാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അഞ്ച് രൂപയുടെ കോര്‍ട്ട്ഫീസ്റ്റാമ്പ് എന്നിവ സഹിതം നിശ്ചിത തീയതി മുതല്‍ എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഡിപ്പോകളില്‍ സമീപിച്ചാല്‍ അഞ്ച് ക്യൂബിക് മീറ്റര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ബന്ധപ്പെടേണ്ടനമ്പര്‍: അരീക്കക്കാവ് ഡിപ്പോ ഓഫീസര്‍ ഫോണ്‍ : 8547600535, കോന്നി ഡിപ്പോ ഓഫീസര്‍-8547600530, ടിംമ്പര്‍ സെയില്‍സ് ഡിവിഷന്‍ പുനലൂര്‍ : 0475 – 2222617.

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനു മുന്‍പ് അപേക്ഷ പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്ര ഓഫീസില്‍ എത്തിക്കണം. നിയമനം താല്‍ക്കാലികം ആയിരിക്കും. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ബാഡ്ജ്, ഫസ്റ്റ് എയ്ഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇവ ഉണ്ടായിരിക്കണം. രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തില്‍ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഫോണ്‍ : 0468 – 2306524.

നികുതി അടയ്ക്കണം
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷം 100 ശതമാനം നികുതി പിരിവ് കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ ഒടുക്കാനുളളവര്‍ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി തുക ഒടുക്കി പ്രോസിക്യൂഷന്‍, ജപ്തി നടപടികളില്‍ നിന്നും ഒഴിവാകണം. നികുതി സ്വീകരിക്കുന്നതിനായി മാര്‍ച്ച് 27 ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കും. 2022-23 വര്‍ഷത്തെ കെട്ടിട നികുതി ഇളവിന് അര്‍ഹതയുളള വിമുക്തഭടന്മാരും അവരുടെ ആശ്രിതരും ആയതിനുളള അപേക്ഷ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഹാജരാക്കണം. അതിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല എന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2282223.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ജയിലില്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണവും കിടക്കയും വേണം’ ; പരാതിയുമായി കെ കവിത

0
ഡല്‍ഹി: ജയിലില്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണവും കിടക്കയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മദ്യനയ...

ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പള്ളിക്കൽ പകൽക്കുറി ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു....

മാലിന്യകൂമ്പാരമായി കാവുങ്കല്‍ പടിയിലെ വലിയതോട്‌

0
റാന്നി: വേനല്‍ മഴ കനത്തതോടെ കാവുങ്കല്‍ പടിയിലെ വലിയതോട്ടില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത്...

മന്ദിരം പടിയിലെ ഈസ്റ്റർ സ്‌പെഷ്യൽ ചന്ത നാളെ

0
റാന്നി : റാന്നി പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെയും നാടൻ...