വൈദ്യുതി കമ്പിയെ മരം വിഴുങ്ങിയിട്ടും കെ.എസ്.ഇ.ബിക്കു കുലുക്കമില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈദ്യുതി കമ്പിയെ മരം വിഴുങ്ങിയിട്ടും കെ.എസ്.ഇ.ബിക്കു കുലുക്കമില്ല. മാസംതോറും കൃത്യമായി ശമ്പളം കിട്ടുന്നതിനാല്‍ ഇതൊന്നും ജീവനക്കാര്‍ക്ക് പ്രശ്നമല്ല. വൈദ്യുതി എര്‍ത്തായി നഷ്ടപ്പെടുന്നതു മാത്രമല്ല, വലിയ അപകടങ്ങള്‍ക്കും ഇത് കാരണമാകും. ചെറുകോൽ പഞ്ചായത്തിൽ എട്ടാം വാർഡിൽ വയലത്തല തലക്കോട്ടുപടി വീരമല റോഡിൽ രണ്ടു വൈദ്യുതി കമ്പികളാണ് മരത്തിന്റെ തൊലി മൂടിയത്.

ഇവിടെത്തന്നെ 260 നമ്പര്‍ വീടിന്റെ മുമ്പിൽ കയ്യെത്തും ദൂരത്താണ് വൈദ്യുതി കമ്പികള്‍. മിക്ക സ്ഥലത്തും ലൈനിലേക്ക് മരച്ചില്ലകള്‍ മുട്ടി നില്‍ക്കുകയാണ്. ചില വഴിവിളക്കുകള്‍ കണ്ണടച്ചിട്ട്‌ വര്‍ഷം മൂന്നായി. നിരവധി തവണ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. അപകടം ഉണ്ടായിട്ട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കാത്തിരിക്കുകയാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...