സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റേഷന്‍ കട ലൈസന്‍സി നിയമനം
പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ച ഏഴ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ലൈസന്‍സികളെ നിയമിക്കുന്നത് സംവരണ വിഭാഗങ്ങളായ പട്ടികജാതി /പട്ടികവര്‍ഗ /ഭിന്നശേഷി വിഭാഗക്കാര്‍ക്ക് മാത്രമായിരിക്കും. ലൈസന്‍സികളെ നിയമിക്കുന്നതിന് വിജ്ഞാപനം ഇറക്കിയിരിക്കുന്ന താലൂക്ക് /റേഷന്‍ കട നമ്പര്‍ /പഞ്ചായത്ത് /വില്ലജ് /സ്ഥലം -വിഭാഗം എന്നിവ താഴെ കാണിച്ചിരിക്കും പ്രകാരമാണ്. റോട്ടേഷന്‍ ചാര്‍ട്ട് പ്രകാരം പട്ടികവര്‍ഗ വിഭാഗത്തിനു ഒഴിവ് നീക്കി വെയ്ക്കുകയും എന്നാല്‍ ആ വാര്‍ഡില്‍ പട്ടികവര്‍ഗ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ടി പട്ടികവര്‍ഗ ഒഴിവ് ക്യാരി ഫോര്‍വേഡ് ചെയ്ത് പിന്നീട് ജില്ലയിലെ ഏതെങ്കിലും ഒരു വാര്‍ഡില്‍ പട്ടിക വര്‍ഗ ജനസംഖ്യ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ അധികരിക്കുകയാണെങ്കില്‍ അവിടെ ഉണ്ടാകുന്ന ഒഴിവിലേക്ക് ക്യാരി ഫോര്‍വേഡ് ചെയ്ത ഒഴിവ് പരിഗണിക്കും.

താലൂക്ക്, റേഷന്‍ കട നം, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ്, റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, സംവരണ വിഭാഗം എന്ന ക്രമത്തില്‍.
അടൂര്‍, 14(43), അടൂര്‍ മുന്‍സിപ്പാലിറ്റി, അടൂര്‍, അടൂര്‍, 5, അടൂര്‍, എസ് സി (പട്ടികജാതി ). തിരുവല്ല, 137, നിരണം, പുളിക്കീഴ്, കടപ്ര, 2, നിരണം വടക്കും ഭാഗം, (പിഡബ്യൂഡി ഭിന്നശേഷി). കോഴഞ്ചേരി, 84, കോഴഞ്ചേരി, ഇലന്തൂര്‍, കോഴഞ്ചേരി, 4, ചീങ്കയില്‍ മുക്ക്, എസ് സി (പട്ടികജാതി). കോന്നി, 13, കോന്നി, കോന്നി, ഐരവണ്‍, 7, പയ്യനാമണ്‍, പി ഡബ്യൂ ഡി (ഭിന്നശേഷി). തിരുവല്ല, 104, പെരിങ്ങര, പുളിക്കീഴ്, പെരിങ്ങര, 2, മേപ്രാല്‍, പി ഡബ്യൂ ഡി (ഭിന്നശേഷി). റാന്നി, 68, റാന്നി പഴവങ്ങാടി, റാന്നി, ചേത്തക്കല്‍, 2, ചേത്തക്കല്‍, എസ് സി (പട്ടികജാതി ). മല്ലപ്പള്ളി, 34, എഴുമറ്റൂര്‍, മല്ലപ്പള്ളി, എഴുമറ്റൂര്‍, 1, എഴുമറ്റൂര്‍, പി ഡബ്യൂ ഡി (ഭിന്നശേഷി).

നിര്‍ദ്ദിഷ്ട ഫോറത്തില്‍ അല്ലാത്തതും ആവശ്യമായ രേഖകള്‍ ഉള്‍കൊള്ളിച്ചിട്ടില്ലാത്തതും നിശ്ചിത തീയതിക്കകം ലഭിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്—സൈറ്റിലും (www.civilsupplieskerala.gov.in ) അതാത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. അവസാന തീയതി: സെപ്റ്റംബര്‍ 22, വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 – 2 222 612.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി )(കെഎപി-3 ബറ്റാലിയന്‍) (കാറ്റഗറി നം. 530/19) തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ട്രേഡ്സ്മാന്‍ അഭിമുഖം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്സ്മാന്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 29ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുളള ഐടിഐ (കെജിസി.ഇ/ടിഎച്ച്എസ്എല്‍സി) ഇവയിലേതെങ്കിലുമാണ് യോഗ്യത.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് വിദ്യാഭ്യാസ ധനധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.schemes.wcd.kerala.gov.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍. 0468 – 2966 649.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറി എത്തി ; വയോധികയുടെ മൂന്നരപവന്റെ മാല കവര്‍ന്നു...

0
തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറിയെത്തിയ...

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...