സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വെളിച്ചെണ്ണ സുരക്ഷ ഉറപ്പാക്കാന്‍ ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
ജില്ലയിലെ വെളിച്ചെണ്ണ നിര്‍മാതാക്കള്‍, വിതരണക്കാര്‍, പായ്ക്ക് ചെയ്ത് വില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ അവരുടെ ബ്രാന്‍ഡ് ഈ മാസം 15നകം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ലൈസന്‍സിന്റെ പകര്‍പ്പും ലേബലിന്റെ മാതൃകയും സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒരു സ്ഥാപനത്തിന് ഒരു ബ്രാന്‍ഡ് മാത്രമാണ് ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളും ബ്രാന്‍ഡുകളും വില്‍പ്പന നടത്താന്‍ പാടില്ല. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിപണിയില്‍ എത്തുന്നതിന് തടയാനാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്ന് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇവിടെ വില്‍പ്പന നടത്തുന്നതിന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്ന് അസിസ്റ്റന്റ് കമ്മീഷ ണര്‍ അറിയിച്ചു. കൂടുതല്‍ വിവരം 04734 221236, 8943346183.

വാഹനം ആവശ്യമുണ്ട്
വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസിലേക്ക് ടാക്‌സി വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ഈ മാസം 19 ഉച്ചയ്ക്ക് ശേഷം രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0468 2326409.

ജില്ലാ ആസൂത്രണ സമിതിയോഗം
ജില്ലാ ആസൂത്രണ സമിതിയുടെ യോഗം 10ന് ഉച്ചയ്ക്ക് ശേഷം 3.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവ്
കോയിപ്രം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള എഴുമറ്റൂര്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും മധ്യേ പ്രായമുള്ള എസ്എസ്എല്‍സി പാസാകാത്ത വനിതകളായിരിക്കണം അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. അപേക്ഷാഫോറവും കൂടുതല്‍ വിവരവും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ മാസം 24നകം കോയിപ്രം ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി...

ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി കെ രാജൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി...