Tuesday, April 30, 2024 7:12 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കേരളോത്സവം 12,13 തീയതികളില്‍
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കേരളോത്സവം നവംബര്‍ 12,13 തീയതികളില്‍ നടത്തും. മത്സരയിനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ഥികള്‍ നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9495 518 355, 9744 482 281, 9447 930 213, 9947 191 033.

ഓംബുഡ്‌സ്മാന്‍ പരാതി സ്വീകരിക്കും
മഹാത്മഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്‌സ്മാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഈ മാസം എട്ടിന് രാവിലെ 10.30 മുതല്‍ പരാതി സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ കേള്‍ക്കുമെന്ന് ഓംബുഡ്‌സ്മാന്‍ അറിയിച്ചു.

ടെന്‍ഡര്‍
ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ തേക്ക്, വട്ട, തെങ്ങ് (ഓരോന്നു വീതം) ടെന്‍ഡര്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 18ന് മൂന്നു വരെ. ഫോണ്‍: 0473 5 256 577

പ്രോജക്ട് അസിസ്റ്റന്റ്
പുറമറ്റം ഗ്രാമ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ- ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുന്നതിനുമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് (ഒഴിവ് – ഒന്ന്) അപേക്ഷ ക്ഷണിച്ചു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദത്തിനൊപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. അവസാന തീയതി ഈ മാസം 14. പ്രായ പരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ (പട്ടിക ജാതി – പട്ടിക വര്‍ഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ഉണ്ടായിരിക്കും). വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയ്‌ക്കൊപ്പം യോഗ്യത, പ്രായം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സെക്രട്ടറി പുറമറ്റം ഗ്രാമപഞ്ചായത്ത്, പുറമറ്റം പി.ഒ എന്ന മേല്‍വിലാസത്തിലോ [email protected] എന്ന ഇ മെയില്‍ ലഭ്യമാക്കണം. ഫോണ്‍: 0469 2 664 527, 9745 576 672

തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം
അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ”തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തില്‍ ഈ മാസം ഏഴ്, എട്ട് തീയതികളില്‍ രണ്ട് ദിവസത്തെ പരിശീലനം നടത്തുന്നു. താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 0473 4 266 869, 9495 390 436 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്‌സ്ആപ് ചെയ്‌തോ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. പരിശീലനാര്‍ഥികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് ട്രെയിനിംഗില്‍ പങ്കെടുക്കാം.

ലേലം
അടൂര്‍ താലൂക്കിലെ ഏറത്ത് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 16ല്‍ 9445 നമ്പര്‍ തണ്ടപ്പേരില്‍ റീസര്‍വേ 754/6, 754/6-1 ല്‍പ്പെട്ട 10.00 ആര്‍സ് സ്ഥലം റവന്യു റിക്കവറി നടപടി പ്രകാരം തുക ഈടാക്കുന്നതിനായി നവംബര്‍ ഏഴിന് രാവിലെ 11ന് ഏറത്ത് വില്ലേജ് ഓഫീസില്‍ അടൂര്‍ തഹസീല്‍ദാര്‍ ലേലം ചെയ്യും. കൂടുതല്‍ വിവരത്തിന് അടൂര്‍ താലൂക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0473 4 224 826.

ശബരിമല തീര്‍ഥാടനം: അവലോകന യോഗം നാളെ (5)
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് നാളെ (നവംബര്‍ 5) രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. ഡെപ്യുട്ടി സ്പീക്കര്‍, എംപി, എംഎല്‍എമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

അഭിമുഖം മാറ്റി
തിരുവല്ല താലൂക്കിലെ പുളിക്കീഴ് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍വെയും ഭൂരേഖയും വകുപ്പ് ഡിജിറ്റല്‍ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചതായി പത്തനംതിട്ട സര്‍വേ റേഞ്ച് ഓഫീസ് അസി. ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വാഹനങ്ങള്‍ ലേലം ചെയ്യും
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുളള ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും മറ്റുമായ വാഹനങ്ങളില്‍ രജിസ്ട്രേഷന്‍, എഞ്ചിന്‍ ചേസിസ് നമ്പര്‍ തിരിച്ചറിഞ്ഞ വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് വാഹനം കൈപ്പറ്റുന്നതിനായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നും നിയമപരമായ നോട്ടീസ് അയച്ചിട്ടുളളതിന്റെ സമയപരിധി അവസാനിച്ചു. വാഹനം കൈപ്പറ്റാതെയും രജിസ്ട്രേഷന്‍, എഞ്ചിന്‍ നമ്പര്‍ ചേസിസ് നമ്പര്‍ പ്രകാരം ആര്‍റ്റിഒ എന്‍ഫോഴ്സ്മെന്റ് റിക്കോര്‍ഡ്സില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നാല് വാഹനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സൂചനകള്‍ മുഖേന ഏതെങ്കിലും വിധത്തില്‍ വാഹനങ്ങള്‍ തങ്ങളുടേതാണെന്ന് തോന്നുകയോ സംശയിക്കുകയോ ചെയ്യുന്ന പക്ഷം വാഹനം പരിശോധിച്ച് ഉറപ്പു വരുത്തി അത്തരം വാഹനങ്ങള്‍ സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതികളോ എതിര്‍ വാദങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 15 ദിവസത്തിനകം എസ്എച്ച്ഒ മുമ്പാകെ നേരിട്ട് ബോധിപ്പിക്കണം. അല്ലാത്തപക്ഷം അനുവദിച്ച സമയപരിധിക്ക് ശേഷം ലേല നടപടികള്‍ പ്രകാരം വാഹനങ്ങളുടെ ഡിസ്പോസല്‍ നടത്തി സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 630.

മിനി ജോബ് ഡ്രൈവ് ഈ മാസം ഒന്‍പതിന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി മിനി ജോബ് ഡ്രൈവ് നവംബര്‍ ഒന്‍പതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. ഐ.ടിഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്ത ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഡ്രൈവില്‍ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസ്. യോഗ്യരായവര്‍ 9.30ന് ഹാജരാകണം. ഫോണ്‍: 9746 701 434, 9447 009 324

സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി. ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്സ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9446 302 066, 9447 265 765.

യോഗം 15ന്
സായുധസേനാ പതാകനിധി സമാഹരണവുമായി ബന്ധപ്പെട്ട് ആലോചനായോഗം ഈ മാസം 15ന് രാവിലെ 11ന് എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

തടിലേലം
അടൂര്‍ താലൂക്കില്‍ പളളിക്കല്‍ വില്ലേജില്‍ ബ്ലോക്ക് 34ല്‍ റീസര്‍വെ 113/2 ല്‍പെട്ട 28.10 ആര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഒരു ആഞ്ഞിലിയും ഒരു മാവും മുറിച്ച് എടുത്ത എട്ട് കഷണങ്ങള്‍ ഈ മാസം 17ന് രാവിലെ 11ന് ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍ : 0473 4 224 826.

മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ പരിശീലനം
പഴം,പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ അഗ്രി ബിസിനസ് ഇന്‍ക്യൂബെറ്റോറില്‍ നവംബര്‍ 15 മുതല്‍ 19 വരെയാണ് സംഘടിപ്പിക്കുന്നത്. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജിഎസ്ടി ഉള്‍പ്പെടെ 1,180 രൂപ ആണ് അഞ്ച് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.infoല്‍ ഓണ്‍ലൈനായി നവംബര്‍ എട്ടിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരെഞ്ഞെടുത്ത 15 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0484 2 532 890, 2 550 322, 9605 542 061.

ട്രൈ-സ്‌കൂട്ടര്‍ വിതരണം: അപേക്ഷ ക്ഷണിച്ചു
ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ട്രൈ -സ്‌കൂട്ടര്‍ വിതരണം (ജനറല്‍) ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വാഹന ഡീലര്‍മാരില്‍ നിന്നും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഇ – ടെന്‍ഡര്‍ ക്ഷണിച്ചു. ഇ ടെന്‍ഡര്‍ സൈറ്റ് https://etenders.kerala.gov.in/nicgep/app ല്‍ ടെന്‍ഡര്‍ ഐഡി : 2022_ICPP_514265_1
മുഖേന ടെന്‍ഡര്‍ സമര്‍പ്പിക്കണമെന്ന് പറക്കോട് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇ.പി ജയരാജന്‍ വിവാദം എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കാന്‍ സി.പി.ഐ; മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്ന് വിമർശനം

0
തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സി.പി.എം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണി യോഗത്തിൽ വിഷയം...

സംസ്ഥാനത്ത് പൈനാപ്പിൾ വില സര്‍വകാല റെക്കോഡില്‍

0
കൊച്ചി: സംസ്ഥാനത്ത് പൈനാപ്പിൾ വില സര്‍വകാല റെക്കോഡില്‍. 60 മുതൽ 65...

ഷാഫിക്കെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ല – കെ.കെ രമ

0
കോഴിക്കോട്: ഷാഫി പറമ്പിലിനെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ലെന്ന്...

കെഎസ്ആർടിസി ബസ് തടഞ്ഞ് ​ഗതാ​ഗത തടസമുണ്ടാക്കിയെന്ന പരാതി ; മേയർക്കെതിരെ കേസില്ല

0
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി...