സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കാള്‍ സെന്റര്‍
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് സേവനം നല്‍കുന്നതിന് ജില്ലാതലത്തില്‍ കാള്‍ സെന്റര്‍ തുടങ്ങി. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കാള്‍ സെന്റര്‍ പ്രവര്‍ത്തിക്കും. കാള്‍സെന്റര്‍ ഫോണ്‍ നമ്പരുകള്‍: 0468 2270908, 9447391371, 9447804160, 9446026991.

കണ്‍ട്രോള്‍ റൂം തുറന്നു
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍: 0468 2270908, 9400701138, 9446560650.

ക്വട്ടേഷന്‍
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പറയനാലി വാര്‍ഡില്‍ ആരംഭിക്കുന്ന അങ്കണവാടി നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍: 0468 2350237.

ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഓഗസ്റ്റ് 10 മുതല്‍ 12 വരെ പുനഃസംപ്രേക്ഷണം
മഴക്കെടുതികള്‍ മൂലം പല പ്രദേശങ്ങളിലും കുട്ടികള്‍ക്ക് പൊതു വിദ്യാഭാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓഗസ്റ്റ് 10 മുതല്‍ 12 വരെ പുനഃ സംപ്രേക്ഷണം നടത്തും. പുതിയ ക്ലാസുകള്‍ക്ക് പകരം ഓഗസ്റ്റ് അഞ്ചു മുതല്‍ ഏഴു വരെ സംപ്രേക്ഷണം ചെയ്ത ക്ലാസുകള്‍ യഥാക്രമം 10 മുതല്‍ 12 വരെ പുനഃസംപ്രേക്ഷണം ചെയ്യും.

കണ്‍ട്രോള്‍ റൂം തുറന്നു
പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കൃഷി നാശവുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍ നം. 9383470499, 9495606930. കൃഷി നാശം ഉണ്ടായാല്‍ അതത് കൃഷി ഭവനുകളില്‍ അറിയിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...