Friday, March 29, 2024 10:17 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഹോമിയോ ആശുപത്രിയിലേക്ക് നഴ്‌സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ ഒഴിവ്
കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ജിഎന്‍എം നഴ്‌സ് (ഓരോ ഒഴിവ്), തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം നഴ്സിംഗ് അസിസ്റ്റന്റ് – 11000 രൂപ, അറ്റന്‍ഡര്‍ – 10000 രൂപ, നഴ്‌സ് – 17000 രൂപ.

Lok Sabha Elections 2024 - Kerala

വിദ്യാഭ്യാസ യോഗ്യത നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, തസ്തികകളിലേക്ക് എസ്.എസ്.എല്‍.സി യും ഹോമിയോ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. നഴ്‌സ് സര്‍ക്കാര്‍ അംഗീകൃത ജിഎന്‍എം കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 40 വയസില്‍ കൂടാന്‍ പാടില്ല. കൂടിക്കാഴ്ച്ച തീയതി നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, തസ്തികകള്‍ക്ക് 2020 സെപ്റ്റംബര്‍ 8 രാവിലെ 10.30, നഴ്‌സ് തസ്തിക അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന്. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോപ്പതി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 226063.

മള്‍ട്ടിപര്‍പ്പസ് തസ്തികയില്‍ ഒഴിവ്
കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച മള്‍ട്ടിപര്‍പ്പസ് തസ്തികയിലേക്ക് (ഒരു ഒഴിവ് ) ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം – 10000 രൂപ. വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സി, (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). പ്രായപരിധി 40 വയസില്‍ കൂടാന്‍ പാടില്ല. കൂടിക്കാഴ്ച്ച 2020 സെപ്തംബര്‍ 9 രാവിലെ 10 .30 ന്. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോപ്പതി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 226063.

ഡെപ്യൂട്ടേഷന് അപേക്ഷിക്കാം
സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ നിലവിലുള്ള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനര്‍ (ബ്ലോക്ക്തലം) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഓരോ തസ്തികയിലേക്കും അപേക്ഷ അയയ്ക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ടയുടെ ബ്ലോഗില്‍ (http://dpossapta.blogspot.com) ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്ന അധ്യാപകര്‍ക്ക് (ഗവണ്‍മെന്റ് & എയ്ഡഡ്) സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സേവനകാലാവധി ഉണ്ടാകണം.ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍/ട്രെയിനര്‍ തസ്തികയിലേക്ക് നിയമനം ആഗ്രഹിക്കുന്ന യോഗ്യരായവരുടെ അപേക്ഷകള്‍ സെപ്റ്റംബര്‍ 15 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി സമഗ്രശിക്ഷ കേരള, പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ ലഭിക്കണം.

ദിഷ യോഗം
ദിഷ യോഗം(ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) സെപ്റ്റംബര്‍ 11ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തുമെന്ന് പ്രോജക്ട് ഡയറക്ടര്‍ എന്‍.ഹരി അറിയിച്ചു.

അളവുതൂക്ക ക്രമക്കേടുകള്‍ തടയുന്നതിന് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
ഓണക്കാലത്തോട് അനുബന്ധിച്ച് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ അളവുതൂക്ക സംബന്ധമായ ക്രമക്കേടുകള്‍ തടയുന്നതിന് ജില്ലയില്‍ കണ്‍ട്രോള്‍റൂം ആരംഭിച്ചു. സാധനങ്ങള്‍ അളവില്‍ക്കുറവ് വില്‍പന നടത്തുക, നിയമാനുസൃതമുള്ള രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പനക്കായി സൂക്ഷിക്കുക, മുദ്രപതിക്കാത്തതും കൃത്യമല്ലാത്തതുമായ അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാര ആവശ്യത്തിന് ഉപയോഗിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 0468 2322853, 8281698033 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ബി.എസ്. ജയകുമാര്‍ അറിയിച്ചു.

നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിന് സ്പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചു
പൊതു അവധി ദിവസങ്ങളില്‍(ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ) അനധികൃതമായി വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറഖനനം, കുന്നിടിക്കല്‍, സര്‍ക്കാര്‍ ഭൂമി കൈയേറ്റം, അനധികൃത നിര്‍മാണം, അനധികൃത മരംമുറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു തടയുന്നതിന് ജില്ലയിലെ ആറു താലൂക്ക് ഓഫീസുകളിലും സ്പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് ജില്ലാ കളക്ടറേറ്റ്/ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസ്/താലൂക്ക് ഓഫീസുകളിലെ ഫോണ്‍ നമ്പര്‍/ഇ-മെയില്‍ വിലാസത്തില്‍ വിവരം അറിയിക്കാം.
താലൂക്കാഫീസ്,കോഴഞ്ചേരി[email protected],
താലൂക്കാഫീസ്, കോന്നി-0468 2240087. [email protected], താലൂക്കാഫീസ്, റാന്നി- 04735 227442, [email protected], താലൂക്കാഫീസ്, മല്ലപ്പള്ളി – 0469 2682293, [email protected], താലൂക്കാഫീസ്, അടൂര്‍- 04734 224826, [email protected], താലൂക്കാഫീസ്, തിരുവല്ല- 0469 2601303, [email protected].
റവന്യൂ ഡിവിഷണല്‍ ഓഫീസ്, തിരുവല്ല- 0469 2601202, [email protected].
റവന്യൂ ഡിവിഷണല്‍ ഓഫീസ്, അടൂര്‍ – 04734 224827, [email protected].
ജില്ലാ കളക്ടറേറ്റ്- 0468 2222515, [email protected] /[email protected].

സോഷ്യല്‍ വര്‍ക്കര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു
സാമൂഹ്യ നീതി വകുപ്പ് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ പ്രതിരോധ സേവനങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പര്യമുളള പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ പാനല്‍ തയാറാക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു.
പ്രൊബേഷന്‍ ഓഫീസ് മുഖേന നടത്തുന്ന വിവിധ സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് അവസരം ഒരുക്കും. എം.എസ്.ഡബ്ല്യൂ ബിരുദധാരികളായ സോഷ്യല്‍ വര്‍ക്കര്‍മാരെയാണ് പാനലില്‍ ഉള്‍പ്പെടുത്തുന്നത്. സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് താല്‍പര്യമുളളവര്‍ അവരുടെ അപേക്ഷ, എം.എസ്.ഡബ്ല്യൂ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ [email protected] ലേക്ക് ഇ-മെയില്‍ മുഖേന സെപ്റ്റംബര്‍ 10 ന് മുന്‍പായി അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2325242.

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോയിപ്രം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ തസ്തികകളിലേക്കു നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്കു പരിഗണിക്കുന്നതിനായി അതത് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-46 വയസ്. (2020 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയായിരിക്കണം, 46 വയസ് കവിയാന്‍ പാടില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്നപ്രായപരിധിയില്‍ മൂന്നു വര്‍ഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും)
യോഗ്യത: എസ് എസ് എല്‍ സി പാസാകുവാന്‍ പാടുള്ളതല്ല. എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. അപേക്ഷയോടൊപ്പം താഴെപറയുന്ന രേഖകള്‍ ഹാജരാക്കണം:-
പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാരിയാണ് എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യനീതി, വനിതാശിശു വികസനവകുപ്പുകളുടെ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരിയോ മുന്‍ താമസക്കാരിയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിധവയാണെങ്കില്‍ അത് തെളിയിക്കുന്ന വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 2020 സെപ്റ്റംബര്‍ 11ന് വൈകിട്ട് അഞ്ചിനകം കോയിപ്രം ബ്ലോക്ക്പഞ്ചായത്ത് അങ്കണത്തിലുള്ള കോയിപ്രം ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിസമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷഫോം ഗ്രാമപഞ്ചായത്ത് ഓഫീസിലും കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും ലഭിക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 9190-15780 രൂപ ശമ്പള നിരക്കില്‍ ട്രെയിഡ്‌സ്മാന്‍ (ഷീറ്റ് മെറ്റല്‍) (കാറ്റഗറി നമ്പര്‍ – 542/2013) തസ്തികയിലേക്ക് 16.03.2017 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടിക(റാങ്ക് ലിസ്റ്റ് നമ്പര്‍ 325/17/ഡി.ഒ.എച്ച്) 16.03.2020 അര്‍ദ്ധരാത്രിയോടെ മൂന്നു വര്‍ഷ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 17.03.2020 തീയതി പൂര്‍വാഹ്നം മുതല്‍ റദ്ദായിരിക്കുന്നതായി പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ലക്ചര്‍ ഒഴിവ്
പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. യോഗ്യത- ബി.ടെക് ഫസ്റ്റ് ക്ലാസ്/തത്തുല്യം. താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി 2020 സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടികാഴ്ച കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും.

ബി.ടെക് എന്‍.ആര്‍.ഐ –സീറ്റിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുളളഒക്ത കൃത്യമായ രേഖകള്‍ സഹിതം കോളജില്‍ എത്തിചേരണം. വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക. www.cea.ac.in അല്ലെങ്കില്‍ 04734 – 231995 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ് : പി. കെ. കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ്...

ഷാഫിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് കെ. കെ. ശൈലജ

0
വടകര : വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്...

രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിൽ ; യു.ഡി.എഫ് ക്യാമ്പ് ആവേശത്തിൽ

0
വയനാട് : രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഉടൻ എത്തുമെന്നറിഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പ്...

14ാമ​ത്​ സം​ഘം ഗ​സ്സ​യി​ൽ ​നി​ന്ന്​ ചി​കി​ത്സ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ എത്തി

0
അ​ബൂ​ദ​ബി : ഗ​സ്സ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളും അ​ർ​ബു​ദ രോ​ഗി​ക​ളും അ​ട​ങ്ങു​ന്ന...