പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി നിന്ന് തെറിവിളിച്ചു : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റെഡ് ക്രസന്റ്-ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് നേരത്തെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം പറഞ്ഞിരുന്നു. കരാറിലേര്‍പ്പെടുന്ന കാര്യം കേന്ദ്രത്തിനെ അറിയിച്ചാല്‍ മതിയെന്നും ഇനിയും ചെയ്യാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വിദേശ രാജ്യവുമായോ ഏജന്‍സികളുമായോ കരാറുകള്‍ ഒപ്പിടുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ സുപ്രധാനമായ ഒരു ഫയലും കത്തി നശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “കത്തിയത് ഫയലുകളുടെ ചില ഭാഗങ്ങള്‍ മാത്രം,” പ്രതിപക്ഷം ധൃതി വയ്ക്കണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുമ്പോള്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം വരുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി നിന്ന് തെറിവിളിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ഒരു വിഷയത്തിനും മറുപടി പറയാതെ ഇരുന്നില്ല. പ്രതിപക്ഷാംഗങ്ങള്‍ തെറിവാക്കുകള്‍ ചേര്‍ത്ത് മുദ്രാവാക്യം വിളിച്ചുവെന്നും പ്രതിപക്ഷത്തെ നേതാക്കള്‍ അത് തടഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...