Saturday, April 27, 2024 10:43 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ട്രാക്ടര്‍ ഡ്രൈവര്‍ അഭിമുഖം
പത്തനംതിട്ട ജില്ലയില്‍ കൃഷി വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ (എന്‍.സി.എ-ഈഴവ) (കാറ്റഗറി നമ്പര്‍ 212/18 തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ട് തുടര്‍ന്നുളള പ്രായോഗിക പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം 24 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ രാവിലെ 9.30 ന് അഭിമുഖം നടത്തും. അഭിമുഖത്തിന് ഉള്‍പ്പെടുത്തിയിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലിലും, അറിയിപ്പ് എസ്.എം.എസ് മുഖേനയും ലഭ്യമാകും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കൂടാതെ അതോടൊപ്പം ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും കെ-ഫോമും തിരിച്ചറിയല്‍ കാര്‍ഡും സഹിതം മേല്‍പറഞ്ഞ തീയതിയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട പി.എസ്.സി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2222665

ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് മഴവെള്ള സംഭരണിക്ക് അപേക്ഷിക്കാം
ക്ഷീരവികസനവകുപ്പ് 2020-21 വര്‍ഷം ക്ഷീരസംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിപ്രകാരം ക്ഷീര സഹകരണ സംഘങ്ങളില്‍ 2,66,000 രൂപ ചിലവാക്കി മഴവെള്ള സംഭരണി സ്ഥാപിക്കുമ്പോള്‍ 2,00,000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിക്കായി നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളില്‍ നിന്നും ക്ഷണിച്ചു. താല്പര്യമുള്ള ക്ഷീര സഹകരണ സംഘങ്ങള്‍ ഭരണസമിതി തീരുമാനം ഉള്‍പ്പടെ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 30നകം അതാത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഈ വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തിന് സെപ്റ്റംബര്‍ 24 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. https://admissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐ കളിലേക്കും ഒരു അപേക്ഷ മതിയാകും. അപേക്ഷയുടെ പ്രിന്റ് ഔട്ട് ഐ.ടി.ഐ യില്‍ ഹാജരാക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ ബന്ധപ്പെടുക. ഫോണ്‍: 0468 2258710
വെബ്‌സൈറ്റ് : www.iti.chenneerkara.kerala.gov.in

ഗ്രേഡ്-2 പ്രൊബേഷന്‍ ഓഫീസര്‍ തസ്തിക അനുവദിച്ചു
പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് പുതിയതായി ഗ്രേഡ്-2 പ്രൊബേഷന്‍ ഓഫീസര്‍ തസ്തിക അനുവദിച്ചു. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട്, പ്രിസണ്‍ റൂള്‍സ് എന്നിവ പ്രകാരമുള്ള ചുമതലകളും മുന്‍ തടവുകാര്‍, തടവുകാരുടെ ആശ്രിതര്‍, ക്ഷേമ സ്ഥാപനങ്ങളിലെ മുന്‍ താമസക്കാര്‍ എന്നിവരുടെ പുനരാധിവാസ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ജില്ലയില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. കുറ്റകൃത്യത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി ജീവനം പദ്ധതി ഉള്‍പ്പടെ ജില്ലയില്‍ പുതിയതായി പല പരിപാടികളും നടപ്പിലാക്കി വരുന്ന സാഹചര്യവും കണക്കിലെടുത്ത് ഗ്രേഡ്-2 പ്രൊബേഷന്‍ ഓഫീസറുടെ തസ്തിക അനുവദിക്കുന്നതിന് ജില്ലാ തല പ്രൊബേഷന്‍ ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. പ്രൊബേഷന്‍ ഓഫീസറുടെ രണ്ടില്‍ അധികം തസ്തിക ഉള്ള ജില്ലയില്‍ നിന്ന് തസ്തിക മാറ്റിയാണ് ജില്ലക്ക് പുതിയ തസ്തിക അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ ആദ്യ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്-2 ആയി സി.എസ് സുരേഷ് കുമാര്‍ ചുമതലയേറ്റെടുത്തു. കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍, ഗുരുതര പരുക്ക് പറ്റിയവര്‍ എന്നിവര്‍ക്കായുള്ള സ്വയം തൊഴില്‍ പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതായി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഏ.ഒ അബീന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2325242.

സബ്‌സിഡി രഹിത മണ്ണെണ്ണ അനുവദിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശം
സബ്‌സിഡി-രഹിത മണ്ണെണ്ണ (ലിറ്ററിന് 30/രൂപ), കാര്‍ഷിക മേഖലയില്‍ ജലസേചനത്തിനുള്ള വെള്ളം പമ്പ് ചെയ്യുന്നതിനല്ലാതെ മറ്റേതെങ്കിലും അനുബന്ധ കാര്യങ്ങള്‍ക്കായി (കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന യന്ത്ര ഉപകരണങ്ങള്‍ സര്‍വിസ് ചെയ്യുന്നതിനും മറ്റും) ആവശ്യമുള്ള പക്ഷം പ്രതിമാസം പരമാവധി 10 ലിറ്റര്‍ വരെ അനുവദിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടാതെ കാര്‍ഷിക മേഖലയില്‍ ജലസേചനത്തിനുള്ള ആവശ്യത്തിന് ഉപയോഗിക്കുന്നതിന് സബ്‌സിഡി-രഹിത മണ്ണെണ്ണ, ബന്ധപ്പെട്ട കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കൃഷി ഓഫീസര്‍ നിര്‍ദേശിക്കുന്ന അളവിലും ,കാലയളവിലും അനുവദിച്ച് നല്‍കും.മത്സ്യബന്ധന പെര്‍മിറ്റ് ഉടമകള്‍ക്ക് സബ്‌സിഡി-രഹിത മണ്ണെണ്ണ വിതരണം നടത്തുന്നതിനായി റീട്ടെയില്‍ ലൈസന്‍സ് അനുവദിക്കുന്നതിലേക്ക്, മത്സ്യഫെഡ് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യഥാവിധി പരിശോധിച്ച് മത്സ്യഫെഡിന് റീട്ടെയില്‍ ലൈസന്‍സ് അനുവദിച്ചു നല്‍കും. മേല്‍ പറഞ്ഞ പ്രകാരമുള്ള അപേക്ഷകള്‍ ജില്ലാ / താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കും.

സ്വയംതൊഴില്‍ പുനരധിവാസ പദ്ധതി; 30 വരെ അപേക്ഷിക്കാം
കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍, ഗുരുതര പരുക്ക് പറ്റിയവര്‍ എന്നിവര്‍ക്കായുള്ള സ്വയം തൊഴില്‍ പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതായി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2325242.

നാഷണല്‍ ആയുഷ് മിഷനില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ്, പ്രസൂതിതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടത്തുന്ന പദ്ധതിയിലേക്ക് നിലവില്‍ ഒഴിവുള്ള രണ്ട് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പ്രതിമാസം 14,000 രൂപ നിരക്കിലും പ്രസൂതിതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) പ്രതിമാസം 41,850 രൂപ നിരക്കിലും (വനിതകള്‍ക്ക് മുന്‍ഗണന) കരാര്‍ അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളുമായി കൂടികാഴ്ച നടത്തുന്നു. തെറാപ്പിസ്റ്റ് തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് വിജയിച്ചിട്ടുള്ളവരും 40 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം.

സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ പ്രസൂതിതന്ത്ര പി.ജി ഉള്ളവരും 56 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 29ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റ [email protected] എന്ന വിലാസത്തിലേക്ക് ഈ മാസം 25നകം ഇ-മെയില്‍ ചെയ്യണം. ഇന്റര്‍വ്യൂന് ഹാജരാകേണ്ട സമയം സംബന്ധിച്ച വിവരം മറുപടിയായി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2324337

പ്രജ്ഞ 2020- സംസ്ഥാനതല ഓണ്‍ലൈന്‍ ക്വിസ് മത്സരം
ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടത്തിവരുന്ന സംസ്ഥാനതല ക്വിസ് മത്സരം കോവിഡ് കാരണം ഈ വര്‍ഷം ഓണ്‍ ലൈനായി പ്രജ്ഞ 2020 എന്ന പേരില്‍ നടത്തും. ഗ്രാന്റ് മാസ്റ്റര്‍ ഡോ.ജി.എസ് പ്രദീപ് ക്വിസ് മത്സരം നയിക്കും.
ക്വിസ് മത്സരത്തിന്റെ വിഷയം 70 ശതമാനം പൊതു വിജ്ഞാനവും 30 ശതമാനം ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും എന്നതാണ്. കേരളത്തിലെ സര്‍ക്കാര്‍-എയിഡഡ്-അണ്‍ എയിഡഡ് സ്‌കൂളുകളിലെ 8 മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.

താല്‍പര്യമുളള വിദ്യാര്‍ഥികള്‍ [email protected] /[email protected] എന്ന ഇ-മെയില്‍ ഐ.ഡിയില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ചെയ്യുക. ഈ മാസം 30 ന് രാവിലെ 11 ന് സ്‌ക്രീനിംഗിനു വേണ്ടിയുളള ചോദ്യങ്ങളും ഉത്തരകടലാസിന്റെ മാതൃകയും നിബന്ധനകളും www.kkvib.org എന്ന ബോര്‍ഡിന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്യും ഒരു ടീമില്‍ ഒരു കുട്ടി മാത്രം മതിയാകും. ഉത്തരകടലാസില്‍ കുട്ടിയുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, ഇ-മെയില്‍, സ്‌കൂളിന്റെ പേര്, ക്ലാസ് മുതലായവ രേഖപ്പെടുത്തണം. ഈ മാസം 30 ന് രാവിലെ 11 മുതല്‍ 11.30 വരെ ഉത്തരപേപ്പര്‍ [email protected] എന്ന ഐ.ഡിയില്‍ ഇ-മെയില്‍ ചെയ്യാം. കൂടുതല്‍ മാര്‍ക് നേടുന്ന ആറ് പേരെ ഫൈനലിലേക്ക് തെരഞ്ഞെടുക്കും. ഒരു സ്‌കൂളില്‍ നിന്നും ഒന്നിലധികം മത്സരാര്‍ഥികളുണ്ടായാല്‍ ആദ്യം ഉത്തരം ഇ-മെയില്‍ ചെയ്യുന്ന കുട്ടിയെ മാത്രം പരിഗണിക്കും. ഉയര്‍ന്ന മാര്‍ക്കുകളില്‍ ആറാംസ്ഥാനം വരെ ടൈ വന്നാല്‍ ആദ്യം ഉത്തരം ഇ-മെയില്‍ ചെയ്തകുട്ടിയെ പരിഗണിക്കും.

ഫൈനല്‍ മത്സരം ഒക്ടോബര്‍ ഏഴിന് രാവിലെ 11 ന് ഖാദി ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ തയ്യാറാക്കുന്ന ഓണ്‍ലൈന്‍ ക്രമീകരണങ്ങളിലൂടെ നടത്തും. ഒന്നാം സമ്മാനം 5001 രൂപ, രണ്ടാം സമ്മാനം 3001 രൂപ, മൂന്നാം സമ്മാനം 2001 രൂപയും നല്‍കും. കൂടാതെ സര്‍ട്ടിഫിക്കറ്റും ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് എവര്‍റോളിംഗ് ട്രോഫിയും സമ്മാനമായി നല്‍കും. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് അവരുടേതായ സര്‍ട്ടിഫിക്കറ്റും അയച്ചു കൊടുക്കും. ഫോണ്‍ – 9447271153

വെച്ചൂച്ചിറ ഗവ: പോളിടെക്‌നിക് കോളജ്; ലാറ്റെറല്‍ എന്‍ട്രി അഡ്മിഷന്‍
വെച്ചൂച്ചിറ ഗവ: പോളിടെക്‌നിക് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്റെറല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 24 ന് നടക്കും. രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ. പത്തനംതിട്ട ജില്ലയില്‍ ഓപ്ഷന്‍ നല്‍കി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാവര്‍ക്കും പ്രവേശനത്തില്‍ പങ്കെടുക്കാം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്‌പെക്ടസ് പ്രകാരമുളള ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിചേരണം. ഫീസ് ഒടുക്കുന്നതിന് എ.ടി.എം കാര്‍ഡ് കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവേശനത്തില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let , ഫോണ്‍ : 9446186752.

എം.എസ്.സി ഫുഡ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജന്‍സ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ ) നടത്തുന്ന എം.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും സപ്ലൈകോ വെബ്സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കാം.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ/ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2020 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എല്‍.സി പരീക്ഷയില്‍ 80 ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവരും ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരും ഡിഗ്രി, പി.ജി., ടി.ടി.സി., ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക് ജനറല്‍ നഴ്‌സിങ്ങ്, പ്രൊഫഷണല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണല്‍ പി.ജി, മെഡിക്കല്‍ പി.ജി തുടങ്ങിയ അവസാനവര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് അപേക്ഷകള്‍ ക്ഷണിച്ചു.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മാതാപിതാക്കളില്‍ നിന്നും നിശ്ചിത ഫോറത്തിലുളള അപേക്ഷ ഈ മാസം 30 ഉച്ചകഴിഞ്ഞ് മൂന്നുവരെ വരെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കും. എന്നാല്‍ ധനസഹായത്തിന് അപേക്ഷ നല്‍കിയ പല അംഗങ്ങളുടെയും മക്കള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്ത സാഹചര്യത്തില്‍ ഡിജി ലോക്കറില്‍ നിന്നും ലഭ്യമാക്കുന്ന സര്‍ട്ടിഫിക്കറ്റോ, ആയത് ലഭ്യമാവാതെ വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ച സ്‌കൂളില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും, അംഗത്വ പാസുബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസുബുക്കിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍ : 0468-2327415.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി കുമ്മണ്ണൂർ അച്ചൻകോവിൽ കാനനപാത ഇന്ന് ഓര്‍മകളില്‍ മാത്രം

0
കോന്നി : കുമ്മണ്ണൂർ ​- നടുവത്തുമുഴി​വയ​ക്കര -​ കൊണ്ടോടി ​- വക്കാനം​...

ബിജെപി നേതാവ് കണ്ടത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് തെറ്റായി കണക്കാക്കും ; ജയരാജനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നതായി...

0
തിരുവനന്തപുരം: കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ...

മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ  മൺപാത്ര നിർമ്മാണ വ്യവസായം പുനരുജ്ജീവിക്കുന്നു

0
ചെങ്ങന്നൂർ :  മൺപാത്ര നിർമ്മാണ വ്യവസായം പുനരുജ്ജീവിക്കുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരി മുത്താരമ്മ...

മണിപ്പൂരിൽ ഭീകരാക്രമണത്തിൽ 2  സിആർപിഎഫ്  ജവാന്മാർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്കേറ്റു 

0
ന്യൂഡൽഹി : മണിപ്പൂരിലെ നരൻസേന പ്രദേശത്ത് കുക്കി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ...