കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കിഴിലുള്ള സെന്ററുകളില്‍ കെ ടെറ്റ് ഫെബ്രവരി 2020 പരീക്ഷയെഴുതി വിജയിച്ച അസല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായവരുടെ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് ഈ മാസം ഒന്‍പത് മുതല്‍ 11 വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. പരീക്ഷാര്‍ഥികള്‍ നേരിട്ട് ബന്ധപ്പെട്ട രേഖകള്‍ (വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്/പരീക്ഷ ഹാള്‍ ടിക്കറ്റ്) ഹാജരാക്കി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. ഈ മാസം ഒന്‍പതിന് രജിസ്റ്റര്‍ നമ്പര്‍ 517417 മുതല്‍ 617744 വരെയുള്ളവര്‍ക്കും ഈ മാസം 10ന് രജിസ്റ്റര്‍ നമ്പര്‍ 617754 മുതല്‍ 725218 വരെയും 11ന് രജിസ്റ്റര്‍ നമ്പര്‍ 72522 മുതല്‍ 807865 വരെയുള്ളവര്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്ക് മള്‍ട്ടി പ്രിന്റ്റര്‍, ബാറ്ററി എന്നിവ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം എട്ടിന് ഉച്ചകഴിഞ്ഞ് 2.30നകം ക്വട്ടേഷനുകള്‍ ചെയര്‍മാന്‍, ഡിസ്ട്രിക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടി, കളക്ടറേറ്റ്, പത്തനംതിട്ട പിന്‍ 689645 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0468 2322515
ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍, ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് വിവാഹ ധനസഹായത്തിനുള്ള പരിണയം പദ്ധതിയിലേക്കും തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ/ മകളെ സംരക്ഷിക്കുന്ന ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട, ഭര്‍ത്താവിന്റെ സംരക്ഷണമില്ലാത്ത സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധന സഹായ പദ്ധതിയായ സ്വാശ്രയ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും വിശദ വിവരങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസിലും www.swdkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0468 2325168.
ആട് വളര്‍ത്തല്‍ പരിശീലനം
മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 11,12 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഒന്നു വരെ ‘ആട് വളര്‍ത്തല്‍ ‘ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9188522711
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ഡി.റ്റി.പി.സിയുടെ നിയന്ത്രണത്തില്‍ വടശ്ശേരിക്കര പാലത്തിന് സമീപവും പന്തളം പാലത്തിന് സമീപവും സ്ഥിതി ചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഈ മാസം 12 മുതല്‍ ഒരുവര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് താല്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കോഴഞ്ചേരി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി: ഈ മാസം 10 ന് ഉച്ചയ്ക്ക് 2.30 വരെ. ഫോണ്‍: 0468-2311343, 9447709944
ഗവ. ഐ.ടി.ഐ (വനിത); സീറ്റൊഴിവ്
ഇലവുംതിട്ട മെഴുവേലി ഗവ. ഐ.ടി.ഐ (വനിത) എന്‍.സി.വി.ടി സ്‌കീം പ്രകാരം 2020 ഓഗസ്റ്റ് അഡ്മിഷന് ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു വര്‍ഷം), ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം) എന്നീ ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16 ന് വൈകിട്ട് അഞ്ച് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2259952, 9496790949, 7012606417.
അളവുതൂക്ക ഉപകരണങ്ങളുടെ പുനപരിശോധന
മല്ലപ്പുഴശ്ശേരി,ആറന്മുള പഞ്ചായത്തുകളിലെ വ്യാപാരികളുടെ അളവു തൂക്ക ഉപകരണങ്ങളുടെ പുനപരിശോധനയും മുദ്രവെപ്പും ഈ മാസം 12 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു വരെ ആറന്മുള റെസ്റ്റ്ഹൗസില്‍ നടക്കും.
ടെണ്ടര്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണ പരിധിയിലുളള ചാലക്കയം, മൂഴിയാര്‍, കൊക്കാതോട്, മണ്ണീറ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി അലുമിനിയം ബക്കറ്റ്, അലുമിനിയം കലം, ചീനച്ചട്ടി, ചരുവം തുടങ്ങി 11 ഇനം ഗുണനിലവാരമുളള പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12 ന് വൈകിട്ട് മൂന്നു വരെ. ടെണ്ടര്‍ തുറക്കുന്നത് ഈ മാസം 12 ന് വൈകിട്ട് നാലിന്. ഫോണ്‍ : 04735 227703.
ലൈഫ് ഗാര്‍ഡ് നിയമനം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20 നും 40 നും മധ്യേ പ്രായമുളളതും മികച്ച കാര്യക്ഷമതയും നീന്തല്‍ വൈദഗദ്ധ്യവുമുളളവരും വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം ഒന്‍പതിന് വൈകിട്ട് മൂന്നിന് മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ പെന്‍ഷന്‍ തടസം കൂടാതെ ലഭിക്കുന്നതിന് ഡിസംബര്‍ 20 ന് മുന്‍പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0495 2966577.
സീറ്റൊഴിവ്
പത്തനംതിട്ട ചുട്ടിപ്പാറ സ്റ്റാസ് (സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ്) കോളജില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ എന്നീ ബിരുദ കോഴ്സുകളില്‍ സീറ്റൊഴിവ്. അര്‍ഹരായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഫോണ്‍ 9446302066, 0468 2224785.
































