ഇഞ്ചി നടാന്‍ കുഴിച്ച കുഴിയിൽ കഞ്ചാവ് നടേണ്ട ഗതികേടിലാണ് ഡി വൈ എഫ് ഐ ; ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇഞ്ചി കൃഷി നടത്താൻ കുഴിച്ച കുഴിയിൽ ഡി വൈ എഫ് ഐ കഞ്ചാവ് നടണ്ട ഗതികേടിലെന്ന് ഷാഫി പറമ്പിൽ. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ ബോഡി യോഗം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ്സിന്റെ  പ്രവർത്തന മികവും  വിജയ സാധ്യതയും പരിഗണിച്ച് തെരഞ്ഞെടുപ്പില്‍  അർഹമായ പ്രാതിനിധ്യം യുവാക്കൾക്ക് നല്‍കണമെന്ന് ഷാഫി പറമ്പിൽ ഡിസിസി നേതൃത്വത്തിനോട്‌  ആവശ്യപ്പെട്ടു. കോവിഡ്‌   മാഹാമാരിയുടെ ഈ കാലയളവില്‍ സേവന രംഗത്തും സമര മുഖങ്ങളിലും പ്രതിപക്ഷത്തിന്റെ ശബ്ദമായ യൂത്ത് കോൺഗ്രസിന് ഉണ്ടായ മുന്നേറ്റത്തെ പൊതു സമൂഹം അംഗീകരിച്ചതാണെന്നും അതിന്റെ പ്രതിഫലനം വരുന്ന തദ്ദേശ തെരഞ്ഞടുപ്പിലുണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ എം ജി കണ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി പ്രസിഡന്റ്  ബാബു ജോർജ്ജ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പുഷ്പലത, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ എസ് ശബരീനാഥൻ എം എൽ എ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എസ് എം ബാലു, എൻ എസ് നുസൂർ, കെ പി സി സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല , യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ദിനേശ് ബാബു, രാഹുൽ മാങ്കുട്ടത്തിൽ, റോബിൻ പരുമല, വിമൽ കൈതയ്ക്കൽ, ആബിദ് ഷഹിം, ജില്ലാ ഭാരവാഹികളായ വിശാഖ് വെൺപാല, ജി.മനോജ്, ജിജോ ചെറിയാൻ, എം എം പി ഹസ്സൻ , രജ്ഞു മുണ്ടയിൽ, ഷിജു തോട്ടപ്പുഴശ്ശേരി, ഷിനി മെഴുവേലി, ലക്ഷമി അശോക്, ചുരുക്കോട് ഉണ്ണികൃഷ്ണൻ , ജിതിൻ ജി നൈനാൻ , സാംജി ഇടമുറി, ജോയൽ മുക്കരണത്ത് , അഭിലാഷ് വെട്ടിക്കാട്ടിൽ, എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...