സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഭവനനിര്‍മാണത്തിന് അപേക്ഷിക്കാം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിപ്രകാരം ഭൂമിയുള്ള ഭവനരഹിത പട്ടികയിലും ഭൂരഹിത ഭവനരഹിത പട്ടികയിലും ഉള്‍പ്പെടാത്ത പട്ടികജാതി പട്ടികവര്‍ഗ വിഭാക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 20നകം പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷയില്‍ ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തണം.

ക്വട്ടേഷന്‍
ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ബ്രാന്‍ഡഡ് ഡിടിഎച്ച് സംവിധാനങ്ങള്‍ (15 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 15നകം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, റാന്നി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04735 227703.

ആദിവാസി കോളനികളില്‍ ടെലിഷന്‍ വിതരണം ചെയ്തു
പെരിയാര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ റാന്നി ഫോറസ്റ്റ് ഡിവിഷനിലെ 13 ആദിവാസി കോളനികളില്‍ കുട്ടികള്‍ക്ക് പഠിക്കുന്നതിനായി 13 ടെലിവിഷനും സ്റ്റെബിലൈസറും ഡിഷും രാജു എബ്രഹാം എംഎല്‍എ വിതരണം ചെയ്തു. റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡിഎഫ്ഒ എം.ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ.വി.ഹരികൃഷ്ണന്‍, വനസംരക്ഷണ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാങ്ക് പട്ടിക
ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് 1 ഡയറക്ട്- കാറ്റഗറി നമ്പര്‍ 582/17), (പാര്‍ട്ട് 2-ബൈട്രാന്‍സ്ഫര്‍-കാറ്റഗറി നമ്പര്‍ 583, 584, 585/17) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.

കാലിത്തീറ്റ വിതരണം
പത്തനംതിട്ട നഗരസഭയുടെ പരിധിയില്‍ വളര്‍ത്തുന്ന കറവപ്പശുക്കള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് ജില്ലാ വെറ്ററിനറി കേന്ദ്രം വഴി സൗജന്യമായി ധാതുലവണ മിശ്രിതം വിതരണം ചെയ്യും. ഒന്ന് മുതല്‍ 10 വരെ വാര്‍ഡുകളിലേത് 15നും 11 മുതല്‍ 21 വരെ 16നും 22 മുതല്‍ 32 വരെ വാര്‍ഡുകളിലേത് 17നും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് വിതരണം. കര്‍ഷകര്‍ റേഷന്‍ കാര്‍ഡും കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0468 2270908.

സ്വയംതൊഴില്‍ ധനസഹായം അനുവദിച്ചു
ജയില്‍ മോചിതരായ മുന്‍ തടവുകാര്‍ക്കും പ്രൊബേഷന്‍ ഓഫീസറുടെ നിരീക്ഷണത്തിന്‍ കീഴിലുള്ള നല്ലനടപ്പുകാര്‍ക്കും സ്വയംതൊഴില്‍ സഹായം അനുവദിച്ചു. ഇലക്ട്രിക്കല്‍ വര്‍ക്ക്, ആട് വളര്‍ത്തല്‍ തുടങ്ങിയ സ്വയം തൊഴിലുകള്‍ കണ്ടെത്തി പുനരധിവാസമൊരുക്കുന്നതിനാണ് ധനസഹായം ലഭ്യമാക്കിയത്. ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയിലൂടെ 15000 രൂപ വീതമാണ് ധനസഹായം അനുവദിച്ചത്. അഞ്ച് വര്‍ഷമോ അതില്‍ അധിലകമോ കാലയളവില്‍ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ ആശ്രിതര്‍ക്കും ധനസഹായം ലഭ്യമായി. ജില്ലയില്‍ എട്ട് പേര്‍ക്കാണ് ധനസഹായം അനുവദിച്ച് നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...