കോന്നി : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോന്നി താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ ആണ് വികസന സമിതിയിൽ ഈ ആവശ്യം മുന്നോട്ട് വെച്ചത്. കഴിഞ്ഞ ദിവസം നെഞ്ചുവേദനായി തണ്ണിത്തോട് ആശുപത്രിയിൽ എത്തിച്ച രോഗിക്ക് ആവശ്യമായ ചികിത്സ ലഭ്യമാകാതെ മരണപ്പെടുന്ന സാഹചര്യം ഉണ്ടായി.
കോന്നിയിൽ നിന്നും മുപ്പത് കിലോമീറ്റർ ദൂരമുണ്ട് തണ്ണിത്തോട്ടിൽ എത്തിച്ചേരുവാൻ. ഇരുനൂറിലേറെ രോഗികൾ ഈ ആശുപത്രിയെ ദിവസവും ആശ്രയിക്കുന്നുണ്ട്. എന്നാൽ ഈ ആശുപത്രിയിൽ ഉള്ള ഡോക്ർമാർ അടക്കമുള്ള ജീവനക്കാരെ വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി ഇവിടെ നിന്നും പല സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അതിനാൽ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപെട്ടു. വിഷയം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽപെടുത്തുമെന്നും യോഗം അറിയിച്ചു.
കോന്നി മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന കെ എസ് ആർ റ്റി സി യിലെ ജീവനക്കാർ യാത്രക്കാരോട് മോശമായ സമീപനമാണ് സ്വീകരിക്കുന്നത് എന്ന കേരള കോൺഗ്രസ് ബി പ്രതിനിധി കെ ജി രാമചന്ദ്രൻ പിള്ളയുടെ പരാതിയിൽ ഇത്തരത്തിൽ ഒരു സംഭവം ഇല്ലെന്നും ഉണ്ടായാൽ തന്നെ അത് പരിഹരിക്കാൻ കെ എസ് ആർ റ്റി സി ക്ക് സംവിധാനം ഉണ്ടെന്നുമുള്ള കോന്നി കെ എസ് ആർ റ്റി സി സ്റ്റേഷൻ മാസ്റ്റർ ഗോപാലകൃഷ്ണന്റെ മറുപടി സഭയെ ചൊടിപ്പിച്ചു. വിഷയത്തിൽ വ്യക്തമായ മറുപടിയല്ല കെ എസ് ആർ റ്റി സി നൽകിയതെന്ന് വികസന സമിതി കുറ്റപ്പെടുത്തി.
മാത്രമല്ല സ്റ്റേഷൻ മാസ്റ്റർ കെ എസ് ആർ റ്റി സി ഓടിച്ച സംഭവത്തിൽ ഇതിന് അനുമതി ഉണ്ടോ എന്നും ഇല്ലെങ്കിൽ ഇയാൾക്കെതിരെ നടപടി സ്വീകരിക്കണം എന്നും സഭ ആവശ്യപ്പെട്ടു. തണ്ണിത്തോട് പഞ്ചായത്തിൽ സാധാരണക്കാരന്റെ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ വീട് പണിയുന്ന ആവശ്യങ്ങൾക്ക് മുറിക്കുന്നതിന് തടസവാദം ഉന്നയിക്കുന്ന വനം വകുപ്പ് അനധികൃതമായി പാറ പൊട്ടിക്കുന്ന വിഷയത്തിൽ മൗനം പാലിക്കുന്നു എന്ന് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ പറഞ്ഞു.
അഞ്ഞൂറ് ലോഡിൽ കൂടുതൽ പാറ ഈ ഭാഗത്ത് നിന്നും പൊട്ടിച്ച് മാറ്റിയിട്ടുണ്ട് എന്നും എന്നാൽ ഈ സംഭവത്തിൽ മെയിനിങ് ആൻഡ് ജിയോളജി വകുപ്പോ വനം വകുപ്പോ നടപടി സ്വീകരിക്കുന്നില്ല എന്നും പി ആർ ഗോപിനാഥൻ കൂട്ടി ചേർത്തു. കോന്നിയിൽ കള്ളന്മാരുടെ ശല്യം വർധിച്ച് വരുകയാണെന്നും കോന്നി നിരവധി സ്ഥലങ്ങളിൽ മോഷണം നടന്നിട്ടും കോന്നി പോലീസിന് പ്രതികളെ പിടികൂടാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും വികസന സമിതി കുറ്റപ്പെടുത്തി. വകയാർ, വട്ടക്കാവ്, ഇളകൊള്ളൂർ, വെട്ടൂർ ഭാഗങ്ങളിൽ മോഷണം വ്യാപകമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാപെടുന്നില്ല.
പ്രദേശത്തെ സി സി റ്റി വി ദൃശ്യങ്ങൾ അടക്കം കിട്ടിയിട്ടും പോലീസിന് കള്ളന്മാരെ പിടികൂടാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും സമിതി കുറ്റപ്പെടുത്തി. സംസ്ഥാന പാത കടന്നുപോകുന്ന മൈലപ്ര പഞ്ചായത്തിൽ കെ എസ് റ്റി പി യുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കപെടുന്നില്ലന്നും കെ എസ് റ്റി പി സ്ഥാപിച്ച ബസ്സ് സ്റ്റോപ്പുകൾ നോക്കുകുത്തികൾ ആയി മാറുന്നു എന്നും മൈലപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വർഗീസ് പറഞ്ഞു. കൂടാതെ മൈലപ്ര പഞ്ചായത്തിലെ പോലീസ് സ്റ്റേഷൻ പരിധികൾ പത്തനംതിട്ട, മലയാലപ്പുഴ പരിധികളിൽ വിന്യസിച്ച് കിടക്കുകയാണെന്നും ഇതിനാൽ ഏത് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം എന്ന് ജനങ്ങൾക്കും ആശയകുഴപ്പം സൃഷ്ടിക്കുന്നതായും മൈലപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
കോന്നി ടാക്സി സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്ത് ഓട ഉയർന്നു നിൽക്കുന്നതിനാൽ വാഹനങ്ങൾ കയറി ഇറങ്ങുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ വിഷയത്തിൽ നടപടി എടുക്കുന്നില്ല എന്നും വികസന സമിതി കുറ്റപ്പെടുത്തി. മലയാലപുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ അധ്യക്ഷത വഹിച്ചു.തഹൽസീദാർ ഇൻചാർജ് ബിനു, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
———————————————————
































