അജൈവ മാലിന്യങ്ങൾ കുന്നുകൂടി തെള്ളിയൂർക്കാവ്

For full experience, Download our mobile application:
Get it on Google Play

തെള്ളിയൂർ : വൃശ്ചിക വാണിഭം കഴിഞ്ഞ് ഒരുമാസം ആയിട്ടും തെള്ളിയൂർകാവ് ഭഗവതി ക്ഷേത്ര വളപ്പിലെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ നീക്കുന്നില്ലെന്ന് പരാതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭൂമിയിലുള്ള മാലിന്യങ്ങൾ ആഴ്ചകൾ നിരന്നുകിടന്നപ്പോൾ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ദേവസ്വം ബോർഡ് നേരിട്ട് കൂലിക്ക് ആളുകളെ നിയോഗിച്ച് ഇവ ചാക്കുകളിൽ ശേഖരിച്ചു കൂട്ടി വെച്ചുവെങ്കിലും ഇവ ഇപ്പോഴും ഇവിടെ കുന്നു കൂടി തന്നെ കിടക്കുന്നു. ക്ഷേത്ര ഉപദേവലയം, ഓഡിറ്റോറിയം, യജ്ഞശാല, ശുചിമുറികൾ എന്നിവയുടെ പരിസരങ്ങളിലാണ് ഇത് ചാക്കിൽ കെട്ടി വെച്ചിട്ടുള്ളത്. ഇത് തെരുവു നായ്ക്കളും പന്നികളുമെല്ലാം നശിപ്പിച്ച നിലയിലുമാണ്.

എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ്മ സേനയാണ് ഈ മാലിന്യം നീക്കം ചെയ്യേണ്ടതെന്നാണ് ദേവസ്വം നിലപാട്. എന്നാൽ ഇതിനുള്ള ഫീസ് ദേവസ്വം കെട്ടിവെക്കാതെ അജൈവ മാലിന്യം കൊണ്ടുപോകില്ലെന്ന് പഞ്ചായത്തും വാശിപിടിക്കുന്നു. ക്ഷേത്രത്തിൽ നടക്കുന്ന, വിവാഹം, വിവാഹ നിശ്ചയം തുടങ്ങിയവക്ക് ഈ മാലിന്യ കൂമ്പാരം വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നതാണ് വസ്തുത. വിവാഹ ചടങ്ങുകൾ നിശ്ചിത ഫീസ് അടച്ചു വരുന്നവർ ഈ മാലിന്യ കൂമ്പാരം എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...