ഇന്ത്യൻ നാവിക സേനയുടെ കരുത്ത് കൂട്ടാൻ ഐഎൻഎസ് വേല

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യൻ നാവിക സേനയുടെ കരുത്ത് കൂട്ടി മുങ്ങികപ്പൽ ഐഎൻഎസ് വേല രാജ്യത്തിന് സമർപ്പിച്ചു. ഫ്രഞ്ച് കമ്പനിയായ ഡിസിഎൻഎസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആറ് സ്‌കോര്‍പിയൻ ക്ലാസ് മുങ്ങികപ്പലുകളിൽ നാലാമത്തേതാണ് വേല. മുംബൈ ഡോക് യാർഡിലാണ് ചടങ്ങുകൾ നടന്നത്. ജലോപരിതലത്തിലും കടലിന്‍റെ ആഴങ്ങളിലും ഒരേ പോലെ ആക്രമണം നടത്താൻ കഴിയുന്ന സ്കോർപിയൻ ക്ലാസ് മുങ്ങി കപ്പലാണ് വേല.

നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗിന്‍റെ സാന്നിധ്യത്തിൽ ഐഎൻഎസ് വേല രാജ്യത്തിന് സമർപ്പിച്ചു. വേലയെന്ന പേരിന് പിന്നിൽ ഒരു വലിയ പാരമ്പര്യമുണ്ട്. 37 വർഷത്തെ സേവനം അവസാനിപ്പിച്ച് ഐഎൻഎസ് വേലയെന്ന മുൻഗാമിയെ ഡീ കമ്മീഷൻ ചെയ്തത് 2010 ലാണ്. ഇതേ പേരിൽ പുതിയ മുങ്ങിക്കപ്പലെത്തുമ്പോൾ അത് ഇരട്ടിമികവോടെയെന്ന് സേന അവകാശപ്പെടുന്നു.

അത്യാധുനിക ടോർപിഡോ മിസൈലുകളും, റഡാറുകളുമാണ് പുതിയ ഐഎൻഎസ് വേലയിലുള്ളത്. ഒപ്പം ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ മൈനുകള്‍ ഉപയോഗിച്ച തകർക്കാനും ശേഷിയുമുണ്ട്. മലയാളിയായ ക്യാപ്റ്റൻ അനീഷ് മാത്യു ആണ് വേലയെ നയിക്കുക. ഫ്രഞ്ച് കമ്പനിയുമായുള്ള കരാർ പ്രകാരമുള്ള ആദ്യ മുങ്ങിക്കപ്പലായ ഐഎന്‍എസ് കല്‍വാരി 2018 ലാണ് നാവികസേനയുടെ ഭാഗമായത്. 2019 സെപ്റ്റംബറിൽ ഐഎൻഎസ് ഖണ്ഡേരിയും കമ്മിഷൻ ചെയ്തു. മൂന്നാമത്തെ കപ്പലായ ഐ‌എൻ‌എസ് കരഞ്ച് ഈ വർഷം മാർച്ച് പത്തിനും കമ്മിഷൻ ചെയ്തിരുന്നു. ഇനി രണ്ട് മുങ്ങി കപ്പൽ കൂടി ഇതേ ശ്രേണിയിൽ വരാനിരിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...