കുട്ടികള്‍ക്കുള്ള ഇന്‍സ്റ്റഗ്രാം പതിപ്പുകള്‍ ; എതിർപ്പുകൾക്ക് വകവയ്ക്കാതെ ഫേസ്ബുക്ക് മുന്നോട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കുട്ടികള്‍ക്കുള്ള ഇന്‍സ്റ്റഗ്രാം പതിപ്പുകള്‍ ഇറക്കാനുള്ള തീരുമാനത്തിനെതിരായ എതിര്‍പ്പുകള്‍ പരിഗണിക്കാതെ, തീരുമാനവുമായി ഫേസ്ബുക്ക് മുന്നോട്ട് പോകുന്നു. സാമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ഈ പദ്ധതി നിര്‍ത്തിയിരുന്നത്.

കുട്ടികള്‍ക്ക് അവരവരുടെ പ്രായത്തിനനുസരിച്ചുള്ളതും, രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഉള്ളടക്കമുള്ള ഇന്‍സ്റ്റാഗ്രാം പതിപ്പ് നല്‍കുന്നതാണ് ഈ സാഹചര്യത്തില്‍ ഏറ്റവും ഉത്തമമെന്നു കരുതുന്നതായി ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് പവ്നി ദിവാന്‍ജി പറഞ്ഞു.

പതിമൂന്ന് വയസില്‍ താഴെയുള്ള മിക്ക കുട്ടികളും ഇപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള  കുട്ടികളെ ചൂഷണം ചെയ്യാനുള്ള സാഹചര്യം വളരെ കൂടുതലാണ്. അത് ഒഴിവാക്കാനുള്ള മാര്‍ഗം അവര്‍ക്ക് അനുയോജ്യമായ ഉള്ളടക്കങ്ങള്‍ നല്‍കുന്നതാണെന്നും പവ്നി അഭിപ്രായപ്പെട്ടു. നിലവില്‍ 13 വയസിനു താഴെയുള്ളവര്‍ക്ക് ഫേസ്ബുക്കിലോ, ഇന്‍സ്റ്റാഗ്രാമിലോ ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...