ധർമം നിലനിർത്താനുള്ള ശ്രമങ്ങൾക്കുപകരം അതിന് കടകവിരുദ്ധമായ സന്ദേശങ്ങൾ ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നു ; സത്‌സ്വരൂപാനന്ദ സരസ്വതി

For full experience, Download our mobile application:
Get it on Google Play

റാന്നി : ധർമം നിലനിർത്താനുള്ള ശ്രമങ്ങൾക്കുപകരം അതിന് കടകവിരുദ്ധമായ സന്ദേശങ്ങൾ ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ഇടപ്പാവൂർ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ, ചികിത്സാ ധനസഹായ വിതരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സനാതന ധർമവും ക്ഷേത്രങ്ങളും സംരക്ഷിക്കുന്നതിനൊപ്പം അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ഉത്തരവാദിത്വവും ഹിന്ദുസമാജങ്ങൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രഭരണസമിതി പ്രസിഡന്റ് എം.ജോഷ് കുമാർ അധ്യക്ഷത വഹിച്ചു. വി.കെ.ഗോപകുമാർ, വിദ്യാധരൻ അമ്പലാത്ത്, എൻ.ജി.ഉണ്ണിക്കൃഷ്ണൻ, എം.ടി.സുരേഷ്, വി.ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഭരണസമിതി മുൻഭാരവാഹികളായ പി.ജി.വിക്രമക്കൈമൾ, പി.ആർ.വിജയൻ നായർ, ജി.എസ്.പിള്ള, ഭാസ്‌കരപിള്ള, രാധാമണിയമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഇടപ്പാവൂർ-പേരൂർ കരകളിൽനിന്ന്‌ കൂടുതൽ മാർക്കുനേടിയ ഗ്രീഷ്മയ്ക്ക് ശ്രീഭദ്ര എവറോളിങ് ട്രോഫി സമ്മാനിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. പ്രതിഷ്ഠാദിനത്തിൽ തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് രേഖകൾ പുറത്തുവിട്ട് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകന്റെ വിദേശത്തെ ഉന്നത പഠനത്തിനായി വീട്ടുകാർ...

പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനമുയർന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി...

വെള്ളത്തില്‍ മുങ്ങി തിരുവല്ല അപ്പര്‍ കുട്ടനാട് മേഖലകള്‍

0
തിരുവല്ല : പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും തിരുവല്ല...

പന്തളം കടയ്ക്കാട് നഗരസഭയുടെ ലോറി തോട്ടിലേക്ക് മറിഞ്ഞു

0
പന്തളം : മാലിന്യം ശേഖരിക്കാന്‍ പോയ പന്തളം നഗരസഭയുടെ ലോറി തോട്ടിലേക്ക് മറിഞ്ഞു....