ദേശീയപതാകയെ അപമാനിച്ചു ; ദമ്പതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ദേശീയപതാകയെ അപമാനിച്ചതിന് ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കാണ്ഡ്ല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നള ​ഗ്രാമവാസികളായ സതേന്ദ്ര സിങ് (49), ഭാര്യ കവിതാ ദേവി (46) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നാഷനൽ ഹോണർ ആക്ട് പ്രകാരമാണ് കേസെടുത്തതെന്ന് കാണ്ഡ്ല പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്യാംവീർ സിങ് പറഞ്ഞു.

ദമ്പതികൾ തങ്ങളുടെ വീട്ടിലെ വെന്‍റിലേറ്ററിന്‍റെ മേൽക്കൂര മറയ്ക്കാൻ ദേശീയ പതാക ഉപയോഗിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ തണുപ്പിൽ നിന്ന് രക്ഷനേടാനാണ് തങ്ങൾ പതാക കൊണ്ട് വെന്റിലേറ്റർ മറച്ചതെന്നാണ് ദമ്പതികളുടെ വാദം. “ഇത് ഞങ്ങളെ ജയിലിലേക്ക് എത്തിക്കുമെന്ന് അറിയില്ലായിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല”- സതേന്ദ്ര സിങ് പറഞ്ഞു. അറസ്റ്റ് ചെയ്ത ദമ്പതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള രക്ഷാപ്രവർത്തനം : തുടർനടപടികൾ വേഗത്തിലാക്കി സംസ്ഥാന പോലീസ് മേധാവി

0
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

0
ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : വ്യക്തതവരുത്തിയ റിപ്പോർട്ട് നൽകി എസ്.ഐ.ടി.

0
തിരുവനന്തപുരം : രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വ്യക്തതവരുത്തി പോലീസ്...