അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്ക് അഞ്ഞൂറ് കോടി രൂപയുടെ നഷ്ടം ; നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി വ്യവസായം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് കാലത്ത് കട്ടപ്പുറത്ത് കയറ്റിയ അന്തര്‍സംസ്ഥാന സ്വകാര്യബസുകള്‍ക്ക് 500 കോടിയലധികം വരുമാനനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ. മൂന്നു മാസമായി കയറ്റിയിട്ട മള്‍ട്ടി ആക്‌സില്‍ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വ്വീസ് നടത്തണമെങ്കില്‍ നികുതി അടക്കം10-12 ലക്ഷം രൂപ ചെലവാക്കണം. ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധിക്കാത്ത നിലയില്‍ കൂപ്പുകുത്തുകയാണ് വ്യവസായം.

ഓണക്കാലം കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി. അന്തര്‍സംസ്ഥാന സര്‍വ്വീസ് പുനരാരംഭിച്ചപ്പോള്‍ സ്വകാര്യബസുകളെയും അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. സംസ്ഥാനത്ത് 300 അന്തര്‍സംസ്ഥാന സ്വകാര്യബസ് സര്‍വ്വീസുകളുണ്ട്. 150 പെര്‍മി​റ്റ് മലയാളികളുടേതാണ്. മറ്റുള്ളവ ഇതര സംസ്ഥാനക്കാരുടേതാണ്.

മാര്‍ച്ച്‌ 24 മുതല്‍ തന്നെ ഓഫീസുകള്‍ പൂട്ടി സര്‍വ്വീസ് അവസാനിപ്പിച്ചു. മാസം ഒരു ബസിന് നഷ്ടം ശരാശരി​ 15 ലക്ഷം രൂപയാണ്. ബസുകളുടെ പ്രതിമാസ വായ്പാ തവണ രണ്ടര ലക്ഷം രൂപയാണ്. നികുതി ഇനത്തില്‍ നാലര ലക്ഷം രൂപയും വേണം. കഴിഞ്ഞ മാസങ്ങളില്‍ നികുതി ഇളവു ലഭിച്ചെങ്കിലും മാസത്തവണ പലരുടെയും മുടങ്ങി.

അതേസമയം ബാംഗ്ലൂര്‍, ഹൈദരാബാദ്, കോയമ്പത്തൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ നാടുകളിലേക്ക് എത്താന്‍ സ്വകാര്യ ബസുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇരട്ടിയിലേറെ തുക വരെ ബസുകള്‍ ഈടാക്കിയിരുന്നു. 49 പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന മള്‍ട്ടി ആക്‌സിസ് ബസിന് ഒരു ദിവസം രണ്ട് സര്‍വ്വീസ് നടത്തിയാല്‍ 3.6 ലക്ഷം രൂപ ലഭിക്കും. വര്‍ഷത്തിലെ മറ്റു നഷ്ടങ്ങള്‍ ഓണ സര്‍വ്വീസുകള്‍ കൊണ്ട് നികത്തുകയായിരുന്നു പതിവ്.

ബസുകളുടെ അറ്റകുറ്റപ്പണിയ്ക്ക് മാത്രമായി മൂന്നേകാല്‍ ലക്ഷം രൂപ ഓരോ ബസുകള്‍ക്കും വേണം. ഒപ്പം മൂന്നു സംസ്ഥാന നികുതി ഉള്‍പ്പെടെ എട്ടു ലക്ഷത്തിനടുത്ത് പിന്നെയും ചെലവു വരും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്ന മാതൃകയില്‍ സ്വകാര്യസര്‍വ്വീസുകള്‍ നിരത്തിലിറക്കാന്‍ അനുവദിക്കണം. ഇക്കാര്യ ആവശ്യപ്പെട്ട് സര്‍ക്കാറിനെയും ഗതാഗത മന്ത്രിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല എന്ന് സ്വകാര്യ ബസുടമകൾ പരാതിപ്പെടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...