അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ; ജില്ലാതല പരിപാടി പത്തനംതിട്ടയില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ജില്ലാതല പരിപാടി പത്തനംതിട്ട സെന്‍റ് പീറ്റേഴ്‌സ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ദിനാചരണ സന്ദേശം നല്‍കി. ജില്ല സാമൂഹികനീതി ഓഫീസര്‍ ജെ.ഷംലാ ബീഗം, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി, ഹയര്‍സെക്കന്‍ഡറി എജ്യൂക്കേഷന്‍ ചെങ്ങന്നൂര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അമ്പിളി ഭാസ്‌കര്‍, കിടങ്ങന്നൂര്‍ നവദര്‍ശന്‍ ഡീ അഡിക്ഷന്‍ സെന്‍റര്‍ ഡയറക്ടര്‍ റവ.അഭിഷേക് ഡാന്‍ ഉമ്മന്‍, പ്രൊബേഷന്‍ ഓഫീസര്‍ ജി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി പത്തനംതിട്ട മാര്‍ത്തോമ സ്‌കൂളില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെ ലഹരിവിരുദ്ധ ദിനാചരണ റാലിയും സംഘടിപ്പിച്ചു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്, എന്‍.എം.ബി.എ വോളണ്ടിയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. കലഞ്ഞൂര്‍ ബി.ആര്‍.സി വിദ്യാര്‍ഥികള്‍, മല്ലപ്പള്ളി ശാലോം കാരുണ്യഭവന്‍ അന്തേവാസികള്‍ എന്നിവരുടെ ബാന്‍ഡ് മേളം, കുളനട പ്രതീക്ഷ ബി.ആര്‍.സി വിദ്യാര്‍ഥികളുടെ ലഹരിക്കെതെരിയുള്ള ദൃശ്യാവിഷ്‌കാരം എന്നിവയും റാലിയുടെ ഭാഗമായി. പത്തനംതിട്ട കേളി കലാസമിതിയുടെ ദൃശ്യാവിഷ്‌കാരം’ആട്ടക്കളം’, കോന്നി മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഫ്ലാഷ് മോബ് എന്നിവയും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...