പത്തനാപുരം ഗാന്ധിഭവനിൽ അന്താരാഷ്ട്ര കുടുംബദിനാചരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബമായ പത്തനാപുരം ഗാന്ധിഭവനിൽ ‘മെയ് 15 അന്താരാഷ്ട്ര കുടുംബദിനാചരണവും’ സേവനപ്രവർത്തകരുടെ സ്നേഹസംഗമവും സംഘടിപ്പിച്ചു. വേഗവരയിലെ ലോക റെക്കോർഡ് ജേതാവ് ഡോ. ജിതേഷ്ജി പരിപാടി ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതമാണ് ഗാന്ധിഭവൻ കുടുംബത്തിന്റെത് എന്നും അംഗസംഖ്യ കൂടുന്തോറും ഇമ്പം കൂടുന്ന ജീവകാരുണ്യ കുടുംബമാണ് ഗാന്ധിഭവൻ എന്നും ഡോ. ജിതേഷ്ജി പറഞ്ഞു. പുനലൂർ മുൻ മുൻസിപ്പൽ ചെയർമാനും ഗാന്ധിഭവൻ രക്ഷാധികാരിയുമായ കെ. ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു.

ഗാന്ധിഭവൻ സ്ഥാപകൻ ഡോ.പുനലൂർ സോമരാജൻ സ്വാഗതവും ഗാന്ധിഭവൻ സി.ഇ.ഒ ഡോ.വിൻസന്റ് ദാനിയൽ നന്ദിയും പറഞ്ഞു. ഒരു ലക്ഷത്തിൽപ്പരം പ്രസവശുശ്രുഷയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജിസ്റ്റ് ഡോ.എലിസബത്ത് സാംസൺ, പീഡിയാട്രീഷ്യൻ ഡോ.സാംസൺ സാം, ‘വഞ്ചിപ്പുര’ ഭക്ഷണശാല ഉടമകളായ അമ്പിളി, രത്നം എന്നിവരെ ഉപഹാരം നൽകി ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ആദരിച്ചു. എം.ടി. ബാവ, പിറവന്തൂർ രാജൻ, വിനയദാസ് വണ്ടൂർ, എ. ജെ പ്രകാശം തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...