അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യന്‍ഷിപ്പിന് കോഴിക്കോട്ട് തുടക്കം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യന്‍ഷിപ്പിന് കോഴിക്കോട്ട് തുടക്കം. കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിലാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമയാണ് മത്സരം സംഘടിപ്പിക്കുന്നത്. മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഏറെ സാഹസികത നിറഞ്ഞ കയാക്കിങ് മത്സരം കാണികൾക്കും ഏറെ ആവേശം നൽകുന്നതായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഏഴ് വിദേശികളും ഉൾപ്പെടെ 100ഓളം മത്സരാർത്ഥികളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായാണ് കയാക്കിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അമച്വര്‍ കയാക്ക് ക്രോസ് ഇന്‍റര്‍മീഡിയേറ്റർ മത്സരങ്ങളാണ് ഇന്നലെ നടന്നത്. വിദേശികൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രൊഫഷണൽ മത്സരങ്ങളും ഡൗൺറിവർ മത്സരങ്ങളുമെല്ലാം വരുംദിവസങ്ങളിൽ നടക്കും.പുരുഷ വിഭാഗത്തിൽ രാജസ്ഥാൻ സ്വദേശിയായ 13 വയസ്സുകാരൻ ആദിത്യജ്യോതിയും വനിതകളുടെ വിഭാഗത്തിൽ മധ്യപ്രദേശുകാരി ഗുന്‍ഗുന്‍ തിവാരിയുമാണ് ഇന്നലെ നടന്ന മത്സരത്തിൽ വിജയികളായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...