അതിതീവ്ര ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വയോധികന് ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അതിതീവ്ര ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വയോധികന് ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ. എലത്തൂർ സ്വദേശി അറക്കൽ പാച്ചർ (78) എന്നയാളെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വയോധികനെ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ജില്ലാ സാമൂഹീക നീതി ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ വയോധികനെ നരിക്കുന്നി പാറന്നൂർ അത്താണി അനാഥാലയത്തിൽ പ്രവേശിപ്പിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന് സാമൂഹീക നീതി ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. എലത്തൂർ കൗൺസിലർ മനോഹരൻ മങ്ങാറിയിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. വയോധികനായ അറക്കൽ പാച്ചർ ഭക്ഷണം കഴിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ഇടപെടൽ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചാണ് എലത്തൂർ കൗൺസിലർ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. തുടർന്ന് പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”ഞാൻ ചെയ്തത് ജോലി മാത്രം, പേടിയുണ്ടായിരുന്നില്ല”; നീങ്ങുന്ന ബസിന് മുന്നിൽ ജീവൻ പണയം വെച്ച...

0
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ...

ഇന്ധന-വള ലഭ്യത തടസ്സപ്പെടാതെ നോക്കാൻ പ്രത്യേക നിർദ്ദേശം; പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്ത് കാബിനറ്റ്...

0
ദില്ലി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ....

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല...

കോന്നി ടൗൺ സ്ക്വയർ യാഥാർത്ഥ്യമാകുന്നു

0
കോന്നി: കോന്നി ചന്ത മൈതാനം കേന്ദ്രീകരിച്ച് കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ടൗൺ...