തന്നെ അഴിമതിക്കാരനാക്കാൻ ശ്രമമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തന്നെ അഴിമതിക്കാരനാക്കാൻ ശ്രമമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റും കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രതിയുമായ ആർ ചന്ദ്രശേഖരൻ. രണ്ടായിരത്തിലധികം കോടി രൂപയുടെ അഴിമതി നടത്തിയ അഴിമതിക്കാരനാണ് ചന്ദ്രശേഖരൻ എന്ന് വരുത്തിതീർക്കാനാണ് ശ്രമം നടക്കുന്നത്. കേസിൽ സർക്കാർ പ്രോസിക്യൂഷന് അനുമതി കൊടുത്തത് സ്വാഗതം ചെയ്യുന്നു. പ്രോസിക്യൂഷന് അനുമതി കൊടുത്താൽ ശിക്ഷയല്ലല്ലോയെന്നും ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. കേരള സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ബോർഡ്. ബോർഡ് എപ്പോഴും ഏക കണ്ഠേനയാണ് തീരുമാനമെടുത്തത്.

തന്റെ കാലയളവിൽ 224 കോടി രൂപയുടെ പർച്ചെയ്‌സ് ആണ് നടന്നത്. രണ്ടായിരത്തിലധികം കോടി രൂപയുടെ അഴിമതി നടത്തിയ അഴിമതിക്കാരനാണ് ചന്ദ്രശേഖരൻ എന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും ഏത് വിചാരണയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളന ദിവസം രാവിലെ 11 മണിക്ക് തനിക്ക് കിട്ടിയ സർക്കാർ ഉത്തരവാണ് പത്രസമ്മേളനത്തിൽ ഹാജരാക്കിയത്. തന്റെ കയ്യിൽ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ? ഇതിൽ കക്ഷിയായ തനിക്ക് ഉത്തരവിന്റെ കോപ്പി ലഭിക്കും. എറണാകുളത്തെ കോടതിയിൽനിന്ന് വക്കീലന്മാരാണ് കോപ്പി അയച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...