അജിത് കുമാറിനെതിരായ അന്വേഷണം : കരിപ്പൂരിലെ സ്വർണക്കടത്ത് വിവരങ്ങൾ തേടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: അജിത് കുമാറിനെതിരായ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത്​ സം​ബ​ന്ധി​ച്ച്​ വി​ജി​ല​ൻ​സ്​ വി​വ​ര​ങ്ങ​ൾ തേ​ടി. പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ അ​ജി​ത്​​കു​മാ​റി​നെ​തി​രെ ഉ​ന്ന​യി​ച്ച സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന വി​ജി​ല​ൻ​സ്​ സം​ഘ​മാ​ണ്​ വി​വ​ര​ങ്ങ​ൾ തേ​ടി​യ​ത്. ക​വ​ടി​യാ​റി​ലെ ആ​ഡം​ബ​ര വീ​ട്​ നി​ർ​മാ​ണം, ഫ്ലാ​റ്റ്​ വി​ൽ​പ​ന എ​ന്നി​വ​ക്ക്​ പു​റ​മെ, സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്ക​ലി​ലൂ​ടെ എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്കു​മാ​റും സ​സ്​​പെ​ൻ​ഷ​നി​ലു​ള്ള എ​സ്.​പി സു​ജി​ത്​​ദാ​സും മ​ല​പ്പു​റ​ത്തെ ഡാ​ൻ​സാ​ഫ് സം​ഘ​വും വ​ൻ​തോ​തി​ൽ സ്വ​ത്തു​ണ്ടാ​ക്കി​യെ​ന്ന

അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​മാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണം സം​ബ​ന്ധി​ച്ച വി​വ​ര​മാ​ണ്​ ക​സ്റ്റം​സി​ൽ നി​ന്നും പോ​ലീ​സി​ൽ നി​ന്നും ശേ​ഖ​രി​ച്ച​ത്. അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ 147.78 കി​ലോ സ്വ​ർ​ണ​മാ​ണ് പോലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ക്കൊ​ല്ലം ആ​റു​മാ​സം കൊ​ണ്ട് 18.1 കി​ലോ​യാ​ണ് പി​ടി​ച്ച​ത്. ഭൂ​രി​ഭാ​ഗം കേ​സു​ക​ളും ക​രി​പ്പൂ​രി​ലാ​ണ്. സ്​​പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​നി​റ്റ് എ​സ്.​പി കെ.​എ​ൽ. ജോ​ൺ​കു​ട്ടി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ. മൊ​ഴി​യെ​ടു​പ്പി​ന് ഹാ​ജ​രാ​വാ​ൻ അ​ൻ​വ​റി​ന് വി​ജി​ല​ൻ​സ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓമല്ലൂര്‍ പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് എട്ട് മുതല്‍ 15 വരെ

0
ഓമല്ലൂര്‍ : ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകാരവുമായി...

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ രംഗത്ത്

0
ന്യൂഡൽഹി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ...

റിമാൻഡ് ചെയ്തതിന് പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു

0
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു. നെടുമങ്ങാട്...

പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ യു ഡി എഫ് സർക്കാരിനോട് ആരാണ് ആവശ്യപ്പെട്ടതെന്ന...

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ യു ഡി എഫ്...