ഐഫോൺ എസ്ഇ 4 എത്തുന്നു ; കുറഞ്ഞ വിലയിൽ

For full experience, Download our mobile application:
Get it on Google Play

ആപ്പിൾ ആരാധകരുടെ ഐഫോൺ എന്ന സ്വപ്നം കുറഞ്ഞ നിരക്കിൽ സാക്ഷാത്കരിക്കുന്ന എസ്ഇ (സ്പെഷ്യൽ എഡിഷൻ) സീരീസിലേക്ക് ഒരു ഫോൺകൂടി എത്തുന്നു. ആപ്പിൾ ഐഫോൺ എസ്ഇ 4 ( iPhone SE 4 ) വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ബജറ്റ് സൗഹൃദ സ്മാർട്ട്ഫോണായി ആപ്പിൾ കഴിഞ്ഞവർഷം ഐഫോൺ എസ്ഇ 3 അ‌വതരിപ്പിച്ചിരുന്നു.വിപണിയിൽ കാര്യമായ തരംഗം സൃഷ്ടിക്കുന്നതിൽ 2022ൽ പുറത്തിറങ്ങിയ ഐഫോൺ എസ്ഇ 3 പരാജയപ്പെട്ടു. എന്നാൽ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് പുതിയ മാറ്റങ്ങൾ വരുത്തിയാവും ഫോൺ എത്തുക. പതിവ് ചട്ടക്കൂടുകളിൽനിന്ന് ഒട്ടേറെ മാറ്റങ്ങളുമായി എത്തുന്ന ഒരു ഗെയിം ചേഞ്ചർ സ്മാർട്ട്ഫോണായിരിക്കും പുതിയ ഐഫോൺ എസ്ഇ 4. ഐഫോൺ 14 ന് സമാനമായ ഡി​സൈനാണ് ഐഫോൺ എസ്ഇ 4ന് ആപ്പിൾ നൽകുന്നത്. ആപ്പിളിന്റെ സമീപകാല ഡിസൈൻ ചോയ്‌സുകളുമായി യോജിപ്പിച്ച് പുതിയ ഐഫോൺ എസ്ഇ 4ൽ ഹോം ബട്ടൺ ഒഴിവാക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്.

ഐഫോൺ എസ്ഇ 4 ന്റെ ഭാരം 165 ഗ്രാം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഐഫോൺ 14 ന്റെ ഭാരത്തേക്കാൾ 6 ഗ്രാം കുറവാണ്. സൈഡ് ബട്ടണിലെ ടച്ച് ഐഡിക്ക് പകരം ഫേസ് ഐഡി നൽകുമെന്നും ഐഫോൺ 15ന്റെ ഡിസൈൻ ചോയ്‌സുകളെ പ്രതിഫലിപ്പിക്കുന്ന ലെറ്റ്നിങ് കണക്ടറിന് പകരം യുഎസ്ബി-സി പോർട്ട് വരുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. 2024-ൽ ഐഫോൺ എസ്ഇ 4 ലോഞ്ച് ചെയ്യപ്പെടാൻ സാധ്യതയുള്ളതായി ചില ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു. ഐഫോണ്‍ പതിനാലിന് സമാനമായിരിക്കും ഈ ഫോണ്‍. പല ഫീച്ചറുകളും വിവിധ ഐഫോണുകളില്‍ നിന്നായി വരും. ഐഫോണ്‍ പതിനാലിന്റെ ബേസ് മോഡല്‍ പോലെയുണ്ടാവും എസ്ഇ4.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....