പാകിസ്താന്റെ 20 കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാന്റെ അനുമതി

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിലൂടെ പാകിസ്താന്റെ 20 കപ്പലുകൾ കടത്തിവിടാൻ അനുമതി നൽകി ഇറാൻ. പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ആണ് ഇക്കാര്യം അറിയിച്ചത്. ദിവസവും രണ്ട് കപ്പലുകൾ വീതം ഹോർമുസ് കടക്കുമെന്നും ഇത് സമാധാനത്തിന്റെ സൂചനയാണെന്നും മേഖലയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും ഇഷാഖ് ദാർ എക്സിൽ കുറിച്ചു. ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വാണിജ്യ ഷിപ്പുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ പോകാൻ ഇറാൻ അനുമതി നൽകിയതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ എതിരാളികളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നുപോകാൻ അനുവാദമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി

പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ആഗോള വിപണികളിലേക്ക് എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും വിതരണം ചെയ്യുന്നതിനുള്ള പ്രധാന മാർഗമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചതോടെ ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും ഇന്ധന വില ഉയരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...