ഇര്‍ഷാദിന്റെ മരണം കൊലപാതകം : പിതാവ്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ശേഷം മരിച്ചതായി സ്ഥിരീകരിച്ച ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് പിതാവ്. പുഴയിൽ നീന്തി പരിചയമുള്ള ഇർഷാദ് ഒരിക്കലും വെളളത്തിൽ വീണ് മരിക്കില്ല. നിരന്തരം ഭീഷണി ഉണ്ടായിരുന്നുവെന്നും ഇതുകാരണമാണ് പോലീസിൽ പരാതിപ്പെടാൻ വൈകിയതെന്നും പിതാവ് പറഞ്ഞു.കോഴിക്കോട് പെരുവണ്ണാമൂഴി പന്തീരക്കടയില്‍നിന്ന് കഴിഞ്ഞമാസം ആറിന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടു. പുറക്കാട്ടിരി പുഴയില്‍ കഴിഞ്ഞമാസം 17ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് സ്ഥിരീകരിച്ചതായി റൂറല്‍ എസ്പി അറിയിച്ചു. പുഴയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതാണെന്ന് തെറ്റിദ്ധരിച്ച് സംസ്ക്കരിച്ചിരുന്നു. ഡിഎന്‍എ പരിശോധന നടത്തിയാണ് മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് സ്ഥിരീകരിച്ചത്. കൈതപ്പൊയില്‍ സ്വദേശി സ്വാലിഹിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. മൂന്നുപേര്‍ കൂടി കസ്റ്റഡിയിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. കഴിഞ്ഞമാസം ആറിനാണ് ഇര്‍ഷാദിനെ കാണാതായത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് റൂറല്‍ എസ്.പി കറപ്പസാമി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...