താരന്‍ അകറ്റാന്‍ ചില പൊടിക്കൈകള്‍

For full experience, Download our mobile application:
Get it on Google Play

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും തലയോട്ടിയെ സംരക്ഷിക്കാന്‍ ത്വക്കിലെ സ്‌നേഹഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണമയമുള്ള സെബം പൊടിയും ചെളിയും വിയര്‍പ്പുമായി ചേരുമ്പോഴാണ് താരന്‍ ഉണ്ടാകുന്നത്.  താരന്‍ അകറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍.

1. ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇത് നന്നായി അരിച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ശുദ്ധജലത്തില്‍ തല കഴുകുക.

2. ഉലുവ, ജീരകം എന്നിവ ഒരു ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വയ്ക്കുക. പിറ്റേന്ന് ഇവ നന്നായി അരച്ചെടുത്ത കുഴമ്പില്‍ പശുവിന്‍ പാല്‍ ചേര്‍ന്ന് കുഴച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. പതിനഞ്ചു മിനിട്ടിനു ശേഷം തല കഴുകുക.

3. അരി കഴുകാതെ അടുപ്പത്തിട്ട് തിളപ്പിച്ച് കിട്ടുന്ന കഞ്ഞിവെള്ളം തലയില്‍ പുരട്ടുക. അതിനു ശേഷം ചെറുപയര്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിന് ശേഷം ശുദ്ധജലത്തില്‍ തല കഴുകുക.

4. ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ രാത്രി തലയില്‍ പുരട്ടി പിറ്റേന്ന് രാവിലെ ഏതെങ്കിലും ഹെയര്‍ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

5. ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറിയ ചൂടുവെള്ളത്തില്‍ തല കഴുകുക

6. നാല് ടേബിള്‍ സ്പൂണ്‍ പയറുപൊടി വിനാഗിരിയുമായി ചേര്‍ത്തിളക്കി 15 മിനിട്ടിന് ശേഷം തലയോട്ടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

7. രണ്ടു കോഴിമുട്ടയുടെ മഞ്ഞക്കരു രണ്ട് ടീസ്പൂണ്‍ വെള്ളവുമായി ചേര്‍ത്തിളക്കുക. മുടി നനച്ചതിനു ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടവെള്ളം ഉപയോഗിച്ച് തല കഴുകുക

8. ഒരു ടേബിള്‍ സ്പൂണ്‍ തേയില ഒരു ലിറ്റര്‍ വെള്ളത്തില്‍ 3 മിനിട്ട് നേരം തിളപ്പിക്കുക. ഈ മിശ്രിതം നന്നായി തണുക്കാന്‍ അനുവദിക്കുക. കുളി കഴിഞ്ഞ് അവസാനം ഈ വെള്ളത്തില്‍ തല കഴുകുക.

9. തേങ്ങാപാലും ചൂടുവെള്ളവും ചേര്‍ത്ത മിശ്രിതത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് കൂടി ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി അര മണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ തല കഴുകുക.

10. ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരി അര ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി തല കഴുകുക. (ഈ മിശ്രിതത്തില്‍ തല കഴുകുന്നതിന് മുമ്പ് ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് തലമുടി നല്ലതുപോലെ കഴുകിയിരിക്കണം.

11. ശര്‍ക്കരയും വാളന്‍ പുളിയും തുല്യഅളവില്‍ കലര്‍ത്തുക. ഈ മിശ്രിതം അരച്ചു കുഴമ്പു രൂപത്തിലാക്കുക. ഇങ്ങനെ തയാറാക്കിയ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിക്കുക. പത്തു മിനിട്ടിനു ശേഷം ശുദ്ധജലത്തില്‍ തല കഴുകുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....