തേനീച്ച കുത്തേറ്റ് ഇഷാന്‍ കിഷന്‍ ; പോരാട്ടത്തിന് മുമ്പ് ടീം ഇന്ത്യക്ക് ആശങ്ക

For full experience, Download our mobile application:
Get it on Google Play

ധരംശാല : ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിന് മുമ്പ് ടീം ഇന്ത്യക്ക് ആശങ്കയായി കൂടുതല്‍ പരിക്ക്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് മത്സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ച സൂര്യകുമാര്‍ യാദവിന് നെറ്റ്‌സില്‍ ബാറ്റിംഗിനിടെ കൈക്കുഴയ്‌ക്ക് പരിക്കേറ്റു. ഐസ്‌പാക് വെച്ച് വേദന കുറയ്‌ക്കാന്‍ ശ്രമിച്ച സ്കൈ പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങിയതായാണ് റിപ്പോര്‍ട്ട്. ബാക്ക്‌അപ് ഓപ്പണര്‍ ഇഷാന്‍ കിഷന് പരിശീലനത്തിനിടെ തലയ്‌ക്ക് പിന്നില്‍ തേനീച്ചയുടെ കുത്തേറ്റതും ടീമിന് ആശങ്കയായിരിക്കുകയാണ്. ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ഇരുവരും.

കിവീസിനെതിരെ ഹാര്‍ദിക് പാണ്ഡ്യക്ക് കളിക്കാനാവില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവും ഷര്‍ദ്ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമിയും പ്ലേയിംഗ് ഇലവനിലെത്തും എന്ന് പ്രതീക്ഷിച്ചിരിക്കേയാണ് സൂര്യക്ക് പരിക്കേറ്റത്. ഫുള്‍ടോസ് ബോളാണ് സൂര്യയുടെ കൈക്കുഴയില്‍ കൊണ്ടത് എന്നാണ് റിപ്പോര്‍ട്ട്. പനി മാറി ശുഭ്‌മാന്‍ ഗില്‍ മടങ്ങിയെത്തിയതോടെ ഓപ്പണര്‍ സ്ഥാനം നഷ്‌ടമായെങ്കിലും ടീമിലെ ബാക്ക്‌അപ് വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാനെ തേനീച്ച കുത്തിയതും ടീമിന് ആശങ്കയാണ്. പാകിസ്ഥാനും ബംഗ്ലാദേശിനുമെതിരായ കഴിഞ്ഞ മത്സരങ്ങളില്‍ ബഞ്ചിലായിരുന്നു കിഷന്‍റെ സ്ഥാനം.

ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീം ഇന്ത്യ അഞ്ചാം ജയം തേടിയാണ് ഞായറാഴ്‌ച ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. ഹിമാചല്‍പ്രദേശിലെ ധരംശാല സ്റ്റേഡിയത്തില്‍ ഞായറാഴ‌്‌ച ഉച്ചയ്‌ക്ക് ഇന്ത്യന്‍ സമയം രണ്ട് മണിക്കാണ് കളി തുടങ്ങുക. മത്സരത്തില്‍ ന്യൂസിലന്‍ഡ് നിരയിലും മാറ്റത്തിന് സാധ്യതയുണ്ട്. സീനിയര്‍ പേസര്‍ ടിം സൗത്തി ഇന്ത്യക്കെതിരെ കളിക്കും എന്നാണ് സൂചന. ധരംശാല പേസിന് അനുകൂലമായ പിച്ചായതിനാല്‍ ട്രെന്‍ഡ് ബോള്‍ട്ട്, മാറ്റ് ഹെന്‍‌റി, ലോക്കീ ഫെര്‍ഗ്യൂസന്‍, ടിം സൗത്തി എന്നീ ശക്തമായ പേസ് ലൈനപ്പ് ന്യൂസിലന്‍ഡ് അണിനിരത്തിയേക്കും. മുഹമ്മദ് ഷമി എത്തിയാല്‍ ഇന്ത്യന്‍ പേസ് നിരയും കൂടുതല്‍ ശക്തമാകും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.

നേപ്പാളിൽ പ്രളയത്തിൽ കുഴിയിൽ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു

0
നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തിൽ സെപ്റ്റിക് ടാങ്ക് കുഴിക്കുന്നതിനിടെ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു.