ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മാഈൽ ഖാത്തിബിനെ വധിച്ചെന്ന് ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാൻ: ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മാഈൽ ഖാത്തിബിനെ വധിച്ചെന്ന് ഇസ്രായേൽ. ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഖാത്തിബിനെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അവകാശപ്പെട്ടു. ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ ഇറാൻ നേതാക്കളെ ഉടൻ വധിക്കുമെന്നും ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. മൂൻകൂട്ടി അനുമതി വാങ്ങാതെ ഏത് മുതിർന്ന ഇറാനിയൻ നേതാവിനെയും വധിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അനുമതി നൽകിയിട്ടുണ്ടെന്നും കാറ്റസ് വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന ഇറാൻ നേതാവാണ് ഖാത്തിബ്.

ചൊവ്വാഴ്ച ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി, ബാസിജ് കമാൻഡർ ഗുലാംറെസ സുലൈമാനി എന്നിവരെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുൻ പാർലമെന്റ് സ്പീക്കറുമായിരുന്ന അലി ലാരിജാനിയുടെ കൊലപാതകം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. കടുത്ത യാഥാസ്ഥിതിക നിലപാടുകൾക്കിടയിലും നയതന്ത്രത്തിൽ പ്രായോഗികത പുലർത്തിയ അദ്ദേഹം ഇറാന്റെ അധികാര ശ്രേണിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...