റഫക്കു നേരെ കരയാക്രമണ മുന്നൊരുക്കം ശക്​തമാക്കി ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: ക്രൂരതയുടെയും വംശഹത്യയുടെയും 200​ നാളുകൾ പിന്നിട്ട ഗസ്സയിൽ റഫക്കു നേരെ കരയാക്രമണ മുന്നൊരുക്കം ശക്​തമാക്കി ഇസ്രായേൽ. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന്​ അമേരിക്ക അറിയിച്ചു. മുപ്പത്തി നാലായിരത്തിലേറെ പേരെ കൊന്നുതള്ളിയ ഇസ്രായേൽ ക്രൂരത ഇനി ലക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന ഗസ്സയിലെ റഫയിലേക്കും. റഫക്കു നേരെയുള്ള കരയാക്രമണത്തി​ന്‍റെ മുന്നൊരുക്കങ്ങൾ സൈന്യം ഊർജിതമാക്കി. ഖാൻ യൂനുസിൽ ആളുകളെ താമസിപ്പിക്കാനായി സൈന്യം ടെന്‍റുകള്‍ പണിയുന്നതി​ന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇസ്രായേൽ അതിർത്തിയോട് ചേർന്ന് ഇസ്രായേൽ സൈനികരും സൈനിക വാഹനങ്ങളും കൂട്ടമായി ഒരുങ്ങിനിൽക്കുന്നതായും പുതിയ താവളം സജ്ജമായതായും റിപ്പോർട്ടുകളുണ്ട്​. രണ്ടു താവളങ്ങളിലായി 800ലേറെ സൈനിക വാഹനങ്ങൾ സജ്​ജമായതായി അൽജസീറ റിപ്പോർട്ട്​ ചെയ്​തു. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ ആക്രമണം പാടില്ലെന്ന യു.എസ്​, യൂറോപ്യൻ അഭ്യർഥന തള്ളിയാണ്​ ഇസ്രായേൽ നീക്കം. റഫ ആക്രമണത്തിന്​ തങ്ങളുടെതായ പദ്ധതിയൊന്നും ഇസ്രായേലിന്​ കൈമാറിയിട്ടി​ല്ലെന്ന്​ പെന്‍റഗണ്‍ അറിയിച്ചു.

ഇസ്രായേൽ കവർന്ന ഓരോ ഇഞ്ച്​ ഭൂമിയും തിരിച്ചുപിടിക്കും വരെ ഫലസ്​തീൻ പോരാട്ടം തുടരുമെന്ന്​ ഹമാസ്​ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​സ്​ മുന്നറിയിപ്പ്​ നൽകി. ഗസ്സയിലെ അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന്​ യു.എൻ നേതൃത്വം പറഞ്ഞു. സംഭവത്തെ കുറിച്ച്​ അന്താരാഷ്​ട്ര തലത്തിൽ അന്വേഷണം വേണമെന്നും മനുഷ്യാവകാശങ്ങൾക്കായുള്ള യു.എൻ നേതൃത്വം ആവശ്യപ്പെട്ടു. വാർത്തയുടെ നിജസ്​ഥിതി അറിയില്ലെന്നും ഇസ്രായേലിനോട്​ ഇക്കാര്യത്തിൽ വിശദീകരണം തേടിയതായും വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു.ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ കൊളംബിയ സർവകലാശാലയിൽ തുടക്കമിട്ട വിദ്യാർഥി പ്രക്ഷോഭം യു.എസിലെ ഒട്ടുമിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പിടിച്ചുലക്കുകയാണ്​. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധവുമായി തമ്പടിച്ച വിദ്യാർഥികളെ കൂട്ടമായി പോലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ 100ലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...