Friday, May 3, 2024 12:42 pm

യുദ്ധവെറിയിൽ പശ്ചിമേഷ്യ ; ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ചര്‍ച്ചകൾ സജീവം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇസ്രായേൽ-പലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി ചില കൂടിയാലോചനകള്‍ നടത്തി. ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും. തൽക്കാലം സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് ഉന്നതവൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം ഇന്ത്യയിലുള്ള ഇസ്രയേലികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രായേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. യുദ്ധം എത്രനാൾ നീളുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ തൽക്കാലം വേണ്ടെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

എന്നാല്‍ സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് ഇന്ത്യ കടന്നേക്കും. ഒഴിപ്പിക്കൽ വേണ്ടിവന്നാൽ തയ്യാറെടുക്കാൻ വ്യോമ-നാവിക സേനകൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥിതി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികളെയും തീർത്ഥാടനത്തിനും വിനോദയാത്രയ്ക്കും പോയവരെയും തിരികെ എത്തിക്കണം എന്നയാവശ്യം ശക്തമാകുന്നുണ്ട്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളം ചുട്ടു പൊള്ളുമ്പോള്‍ കോന്നിയിലെ ഈ വീട്ടില്‍ തണുപ്പ് മാത്രം

0
കോന്നി : കേരളം വെന്ത് ഉരുകുമ്പോള്‍ കോന്നിയിലെ ഒരു വീട്ടില്‍  തണുപ്പ്...

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

0
കോഴിക്കോട്: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ...

ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം ; യു​വാ​വ് മ​രി​ച്ചു

0
കോ​ട്ട​യം: കാ​ണ​ക്കാ​രി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു....

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം : മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ പത്ത് വര്‍ഷം...

0
ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സ്വതന്ത്രമായ മാധ്യമ പ്രവർത്തനം വെല്ലുവിളി...