ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം പോസ്റ്റ് ചെയ്തു ; ക്ഷമാപണം നടത്തി ഇസ്രയേല്‍ സൈന്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികളുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തതില്‍ ഇസ്രയേല്‍ സൈന്യം ക്ഷമാപണം നടത്തി. മാപ്പില്‍ ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി തെറ്റായാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) കാണിച്ചിരുന്നത്. അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ഐഡിഎഫ് സമ്മതിച്ചു. പക്ഷേ അത് മേഖലയുടെ ഇലസ്‌ട്രേഷന്‍ മാത്രമാണെന്നും അവര്‍ അവകാശപ്പെട്ടു. ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഐഡിഎഫ് പോസ്റ്റിനെതിരെ ഇന്ത്യന്‍ ഉപയോക്താക്കള്‍ രംഗത്തുവന്നിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടി ഇസ്രയേല്‍ സൈന്യത്തോട് ഉടന്‍ പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നിരവധി കമന്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ടാഗ് ചെയ്തും തെറ്റ് ചൂണ്ടിക്കാട്ടി.

ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രതിരോധ സേന ക്ഷമാപണം നടത്തിയത്. ഇന്ത്യന്‍ റൈറ്റ് വിങ് കമ്മ്യൂണിറ്റി എന്ന എക്‌സ് ഹാന്‍ഡിലിന്റെ ട്വീറ്റിന് മറുപടി നല്‍കുന്ന തരത്തിലാണ് ഇസ്രയേല്‍ പ്രതിരോധ സേന ക്ഷമാപണം നടത്തിയത്. ‘ഈ പോസ്റ്റ് പ്രദേശത്തിന്റെ ഇലസ്‌ട്രേഷന്‍ ആണ്. ഈ ഭൂപടം അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടു. തെറ്റില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’- ഇസ്രയേല്‍ പ്രതിരോധ സേന കുറിച്ചു. ‘ഇന്ത്യ നിഷ്പക്ഷത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായി. നയതന്ത്രത്തില്‍, ആരും നിങ്ങളുടെ സുഹൃത്തല്ല’- ഇത്തരത്തില്‍ നിരവധി ഇന്ത്യന്‍ ഉപയോക്താക്കളാണ് ഇസ്രയേലിനെതിരെ പ്രതികരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...