18 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചു മൂടിയെന്ന് സംശയം ; തിരോധാനത്തിൽ ദൂരുഹതയെന്ന് സഹോദരി

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് തലപ്പുഴയിൽ 18 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചു മൂടിയെന്ന് സംശയിക്കുന്നതായി സഹോദരിയുടെ പരാതി. വരയാൽ സ്വദേശി ബീനയാണ് സഹോദരി ഷൈനയുടെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ തലപ്പുഴ പോലീസ് ഷൈനി നേരത്തെ താമസിച്ചിരുന്ന വീടിനടുത്ത് മണ്ണ് നീക്കി പരിശോധിച്ചു. 2005 ഏപ്രിലിലാണ് വരയാൽ സ്വദേശി കുറ്റിലക്കാട്ടിൽ ഷൈനിയെ കാണാതായത്. അമ്മയോടൊപ്പം തറവാട്ട് വീട്ടിലായിരുന്നു ഷൈനി താമസിച്ചിരുന്നത്. പരാതിക്കാരിയായ സഹോദരി ബീന ഈ സമയം വിദേശത്തായിരുന്നു. നാട്ടിൽ ലീവിന് വന്നപ്പോൾ ഷൈനിയെ തെരക്കി. വിദേശത്ത് പോയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അവധി കഴിഞ്ഞ മടങ്ങിയ ബീന, തിരികെ എത്തിയത് നാട്ടിൽ സ്ഥിരതാമസമാക്കാൻ വേണ്ടിയായിരുന്നു. അപ്പോഴും ഷൈനിയെ തെരക്കി.

അമ്മയുടെ സംസാരത്തിൽ ദുരൂഹത നിഴലിച്ചു. ഇതോടെ സഹോദരൻ നിധീഷിനെതിരെ ബീന പരാതി നല്‍കി. എന്നാല്‍ ബീനയുമായി സ്വത്തുതർക്കമുണ്ടെന്നും ആ വൈരാഗ്യത്തിലാണ് കെട്ടിച്ചമച്ച പരാതി എന്നുമാണ് നിധീഷിൻ്റെ വിശദീകരണം. 18 വർഷം മുമ്പ് കാണാതായിട്ട് ഇപ്പോൾ പരാതി കൊടുക്കുന്നതിന് പിന്നിൽ ഇതാണ് കാരണമെന്നും നിധീഷ് വ്യക്തമാക്കി. ബീനയുടെ പരാതിയിൽ തലപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് തറവാട്ട് വീടിനോട് ചേർന്നുള്ള ഭാഗം കുഴിച്ച് പരിശോധിച്ചത്. സംശയാസ്പദമായി ഒന്നും കിട്ടിയില്ലെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന്...

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...